ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും:അനുശ്രീ

ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. ചുമ്മാ ചിലവഴിക്കുകയല്ല ,ലോക് ഡൌൺ കാലത്ത് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് . വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി കിടിലം ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ .

സാധാരണയായി ഗ്രാമീണ പശ്ചാത്തലത്തിലുള്ള നിരവധി ചിത്രങ്ങൾ പങ്കുവെക്കാറുള്ള അനുശ്രീ സ്റ്റൈൽ ഒന്ന് മാറ്റിയിട്ടുണ്ട് . ലുക്കിലും ഭാവത്തിലുമെല്ലാം വലിയ മാറ്റം .ഇങ്ങനെ ഒരു അനുശ്രീയെ നമ്മൾ കണ്ടിട്ടില്ല . കഴുത്തൊപ്പം വെട്ടിയ മുടിയും ആറ്റിറ്റ‌്യൂഡുമെല്ലാം ഈ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നു .

“ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here