കള്ളപ്പണ ഇടപാട്: പി ടി തോമസ് എംഎല്‍എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം

കൊച്ചി അഞ്ചുമന കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം.

എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും എംഎല്‍എയുടെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗിരിജന്‍ ഭൂമിയിടപാട് സ്ഥലത്ത് എത്തുന്നത് സ്ഥലമുടമ രാജീവന്‍റെ ആ‍വശ്യപ്രകാരമാണ്. സ്ഥലമുടമയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ പണമിടപാട് ചെക്ക് വ‍ഴി നടത്തണമെന്ന് അവശ്യപ്പെട്ടിട്ടും എംഎല്‍എ ഇടപെട്ടാണ് തുക കാശായി കൈമാറും എന്ന തീരുമാനത്തിലെത്തുന്നത്.

ജനപ്രതിനിഥിയെന്ന നിലയില്‍ പദവിയെ ദുരുപയോഗം ചെയ്യുകയാണ് പി ടി തോമസ് ചെയ്തതെന്നും എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് സിപിഐഎം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഐഎം നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News