589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി; മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ ക്യാമ്പെയിന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് മുഖ്യമന്ത്രി

589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒണ്‍ലൈനായാണ് ശുചിത്വ പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്.

501 ഗ്രാമപഞ്ചായത്തുകളുടേയും 58 നഗരസഭകള്‍ക്കും. 30 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് ശുചിത്വ പദവി ലഭിച്ചത്.

ഈ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ മു‍ഴുവന്‍ തദ്ദേശ സ്ഥാപനങ്ങളേയും ശുചിത്വ പദവിലേക്കെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

589 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവിയുടെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

ശുചിത്വം ഒരു നാടിന്‍റെ വികസനമായാണ് സൂചിപ്പിക്കുന്നതെന്നും. മാലിന്യ സംസ്ക്കരണത്തില്‍ സര്‍ക്കാര്‍ ക്യാമ്പയിന്‍ വ‍ഴി വലിയ മാറ്റങ്ങള്‍ ഉണ്ടായിയെന്നും‍.

ഹരിത കേരളമടക്കമുള്ള പദ്ധതികള്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും. ക്ലീന്‍ കേരളാ പദ്ധതിയുടെ ഭാഗമായി ഇലട്രോണിക്ക് മാലിന്യങ്ങള്‍ സംസ്ക്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

മികച്ച പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ മു‍ഴുവന്‍ തദ്ദേശ സ്ഥാപനങ്ങളേയും ശുചിത്വ പദവിയിലേക്കത്തിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്ക്കരിക്കുക. അജൈവ മാലിന്യം സംസ്ക്കരിക്കുന്നതിനാവശ്യമായ സംവിധാനം സജ്ജമാക്കുക.

പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക തുടങ്ങിയ കാര്യങ്ങ‍ള്‍ പരിഗണിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News