പി ടി തോമസ് കൂടുതല്‍ കുരുക്കിലേക്ക്; മതിപ്പുവിലയെക്കാള്‍ കുറച്ച് ഭൂമി കൈമാറാന്‍ തിടുക്കം കാട്ടിയത് എന്തിന് ?

അഞ്ചുമന ഭൂമിയിടപാട് കേസില്‍ പിടി തോമസിന്‍റെ വാദം പൊളിയുന്നു. പാവപ്പെട്ട കുടുംബത്തെ സഹായിക്കാനാണ് താന്‍ ഇടപെട്ടതെന്ന് പറയുന്ന എംഎല്‍എ മുന്‍ധാരണയില്‍ നിന്ന് വ്യത്യസ്തമായി 23 ലക്ഷം രൂപ കുറച്ച് കരാര്‍ ഉറപ്പിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണം.

രണ്ട് കോടിയോളം മതിപ്പ് വിലവരുന്ന ഭൂമി എംഎല്‍എയുടെ ധാരണ പ്രകാരം കൈമാറാന്‍ തീരുമാനിച്ചത് 80 ലക്ഷം രൂപയ്ക്ക് എന്നാല്‍ കൈമാറ്റ സമയത്ത് നല്‍കാന്‍ കൊണ്ടുവന്നത് 40ലക്ഷം രൂപമാത്രമാണെന്നതും ഇടപാടുകളിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ എംഎല്‍എ ഇത്രയും വലിയ തുക കറന്‍സിയായി കൈമാറുന്നത് തെറ്റാണെന്ന് എന്തുകൊണ്ട് ചൂണ്ടിക്കാണിച്ചില്ല.

പണം കൈമാറിയ ഉടന്‍ കെട്ടിടം പൊളിക്കാന്‍ ജെസിബിയുമായാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ളവര്‍ അവിടെ എത്തിയതെന്ന് പറയുന്നു. എന്തിനായിരുന്നു ഈ തിടുക്കം എന്നതിനിനും എംഎല്‍എ മറുപടി പറയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here