കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് നാലംഗ സംഘം വെട്ടിക്കൊന്നു

തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്.അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധില്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍.

നാലംഗ സംഘമാണ് നിധിലിനെ കൊലപ്പെടുത്തിയത്. കാരമുക്ക് അഞ്ചങ്ങാടി റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നിധിലിന് നേരേ ആക്രമണമുണ്ടായത്.

നിധിലിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിലിന്റെ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തേക്ക് വീണ നിധിലിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News