ലുഡോ കളിച്ച് ജോർജുകുട്ടിയും കുടുംബവും; ചിത്രം പങ്കുവച്ച് സംവിധായകന്‍ ജീത്തു ജോസഫ്

ദൃശ്യം 2 ന്‍റെ സെറ്റിൽ നിന്നുള്ള രസകരമായ ചിത്രം പങ്കുവച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രീകരണത്തിനിടയിലെ ലഞ്ച് ബ്രേക്കിൽ മോഹൻലാലും മീനയും എസ്തറും അൻസിബയും ചേർന്ന് ലുഡോ കളിക്കുന്ന ചിത്രമാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അടുത്ത് നിന്ന് കളി നിരീക്ഷിക്കുന്ന ജീത്തുവിനെയും ചിത്രത്തില്‍ കാണാം.

അടുത്തിടെ ജീത്തു പങ്കുവെച്ച ഫാമിലി ഫോട്ടോയ്ക്കും പ്രേക്ഷകർക്കിടയിൽ വലിയ ​സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

സെപ്റ്റംബർ 21നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ചിത്രീകരണം. തൊടുപുഴയിലെ ജോർജുകുട്ടിയുടെ വീട്ടിലെ രം​ഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് ‘ദൃശ്യം 2’. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രൂ അംഗങ്ങള്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കന്‍ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News