ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷം; നേതൃയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

ബി ജെ പി നേതൃയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ. തൃശൂരിൽ നടന്ന പാലക്കാട് മേഖല നേതൃ യോഗത്തിൽ ശോഭ പങ്കെടുത്തില്ല. പുനഃസംഘടനയിൽ തഴയപ്പെട്ടതിന്റെ അതൃപ്തി ശോഭ നേരത്തേ വ്യക്തമാക്കിയിരുന്നു. വി.മുരളീധരൻ പങ്കെടുത്ത നേതൃ യോഗത്തിൽ നിന്നാണ് ശോഭ വിട്ട് നിന്നത് എന്നതും ശ്രദ്ധേയമായി. സ്മിത മേനോൻ വിവാദത്തിൽ കേരള BJP യിൽ വിവാദം പുകയുമ്പോയാണ് ശോഭയുടെ നേതൃത്വത്തിൽ ബി.ജെ.പി യിലെ വിമത വിഭാഗത്തിന്റെ പരസ്യ വിമത നീക്കം.

സംസ്ഥാന പുനഃസംഘടനയിൽ കേരള ബിജെപിയിൽ അസംതൃപ്തരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലായിരുന്നു വി.മുരളീധരന്റെ പ്രോട്ടോകോൾ ലംഘനവും സ്മിത മേനോൻ വിവാദവും. ഇതോടെയാണ് കേരള BJP യിൽ പൊട്ടിത്തെറി രൂക്ഷമായത്.

എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനും ടോം വടക്കനെ വക്താവുമാക്കിയത്തിലൂടെ വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിക്കുന്നവരെ അവഗണിച്ചതിലുള്ള പ്രതിഷേധം ബി.ജെ.പി യുടെ മുതിർന്ന നേതാക്കൾക്ക് പോലുമുണ്ട്. ഈ ഘട്ടത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ച് സ്മിത നായരെ കൂടെ കൂട്ടി വിദേശ യാത്ര നടത്തിയത്. ഇതോടെ വിമത നീക്കം ശക്തമായി.

ബിജെപി യിൽ മുരളീധരന്റെ ഇഷ്ടകർക്ക് മാത്രം സ്ഥാനമാനങ്ങൾ എന്ന അവസ്ഥ വന്നതിന് തൊട്ട് പിന്നാലെ RSS ന്റെയും കുമ്മനം രാജശേഖരന്റെയും മൗന അനുവാദത്തോടെ തൃശൂരിൽ സംസ്ഥാന ബിജെപിയിലെ പുതിയ ഗ്രൂപ്പിന് തുടക്കം കുറിച്ച് തൃശൂരിൽ രഹസ്യ യോഗം ചേർന്നിരുന്നു.

സംസ്ഥാന ബിജെപിയിൽ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുന്നതിനെ ഇത് വരെ നേതാക്കളാരും പരസ്യമായി എതിർത്തിരുന്നില്ല. എന്നാൽ ഇനി മൗനം വെടിയാനും എല്ലാ ജില്ലകളിലും സമാന മനസ്കരെ ഒന്നിച്ചു കൊണ്ട് വന്നു ഒരു കുടക്കീഴിൽ അണിനിരത്തി ഔദ്യോഗിക പക്ഷത്തിനെതിരെ ആഞ്ഞടിക്കാനുമായിരുന്നു പുതിയ ഗ്രൂപ്പിന്റെ തീരുമാനം. ഇതിനെ തുടർന്നാണ് സംസ്ഥാന നേതൃ യോഗത്തിൽ നിന്ന് ശോഭ വിട്ട് നിന്നത് എന്നാണ് വിവരം.

പി എസ് ശ്രീധരൻ പിള്ള ബിജെപി അധ്യക്ഷൻ ആയിരുന്ന കാലത്ത് സംസ്ഥാന ഭാരവാഹികൾ ആയിരുന്നവരാണ് ബിജെപി യിലെ പുതിയ ഗ്രൂപ്പിന്റെ അമരത്ത്. ദേശീയ പുനഃസംഘടനയിലും തഴയപ്പെട്ടതിന് തൊട്ട് പിന്നാലെ മുരളീധരൻ പ്രോട്ടോകൾ വിവാദത്തിൽപ്പെട്ടതോടെ രണ്ടും കല്പിച്ച് രംഗത്തിറങ്ങി ഔദ്യോഗിക പക്ഷത്തെ പരസ്യമായി വെല്ലുവിളിക്കുക എന്നത് തന്നെയാണ് പുതിയ ഗ്രൂപ്പിന്റെ ലക്‌ഷ്യം .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like