പി ടി തോമസിന് തെറ്റുപറ്റി; ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത

കോൺഗ്രസ് എം എൽ എ പി ടി തോമസിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ്‌ മെത്രാപ്പോലീത്ത.

ഇന്ത്യയിൽ ഒരാൾക്ക് പതിനായിരത്തിൽ കൂടുതൽ തുക പണമായി ക്രയവിക്രയം ചെയ്‌തുകൂടാ എന്ന നിയമമുള്ളപ്പോൾ നാൽപ്പതോ, എൺപതോ ലക്ഷം, രൂപ ബാഗിലാക്കി കൈമാറ്റം ചെയ്യുന്നത്‌ കാണുമ്പോൾ അത്‌ ശരിയല്ല, നിയമ വിരുദ്ധമാണ് എന്ന് കക്ഷികളെയും, ആദായ നികുതി വകുപ്പധികൃതരെയും അറിയിക്കുവാനുള്ള ഭരണഘടനാപരമായ ബാധ്യത നിയനിർമ്മാണ സഭാംഗമായ പി ടി തോമസിനുണ്ടെന്ന് മാർ മിലിത്തിയോസ് പറഞ്ഞു.

ഇത്ര ഭീമമായ നിയമവിരുദ്ധ സാമ്പത്തിക ഇടപാടിന് ഒപ്പം നിന്നിട്ട് പറയുന്ന ഒരു ന്യായങ്ങൾക്കും നീതീകരണമില്ല. സാധാരണ പൗരന്റെ ജാഗ്രത പോലും ഒരു നിയമസഭാംഗം പുലർത്തിയില്ലായെന്നത് ഗൗരവത്തോടെ കാണണമെന്നും മാർ മിലിത്തോസ്‌ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News