22 വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയിലും രഞ്ജിതും ഒന്നിക്കുന്നു; ആസിഫ് അലി ചിത്രത്തിന് ഇന്ന് തുടക്കം

സിബി മലയില്‍ – രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആസിഫ് അലി ചിത്രത്തിന് ഇന്ന് കോഴിക്കോട് തുടക്കം. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബി മലയില്‍ – രഞ്ജിത് കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നത്. റോഷന് മാത്യു പ്രധാന റോളിലെത്തും. ഹേമന്ത് കുമാര്‍ ആണ് തിരക്കഥ.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും പിഎം ശശിധരനും നേതൃത്വം നൽകുന്ന ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരും അഭിനേതാക്കളായി എത്തുന്നു.

മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ ‘മായാമയൂരം’ ആണ് രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ‘ഉസ്താദ്’ ആണ് ഒടുവിൽ രഞ്ജിത്- സിബി മലയിൽ കൂട്ടുകെട്ട് ഒരുമിച്ച ചിത്രം.

1985ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി.ഒ.’ ആണ് സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം. ‘അപൂർവരാഗം’, ‘വയലിൻ’, ‘ഉന്നം’ എന്നീ സിബി മലയിൽ ചിത്രങ്ങളിൽ ആസിഫലിയായിരുന്നു നായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here