ഒക്ടോബർ,നവംബർ മാസങ്ങൾ നിർണായകം:പ്രതിരോധ പ്രവർത്തനം ശക്തമാക്കണം:ഇന്ന് ഏറ്റവും വലിയ പ്രതിദിന നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66228 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 11755 പേരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനവും അതുമൂലമുള്ള മരണനിരക്കിനെയും സംബന്ധിച്ച് നിർണായക ഘട്ടമായി വേണം കണക്കാക്കാൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി ഈ ഘട്ടത്തിൽ വേണം നടപ്പാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള സാഹചര്യത്തിൽ പതിനായിരത്തിലധികമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുകയാണ്. ഇനിയും കേസുകളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്.

ഒക്ടോബർ,നവംബർ മാസങ്ങൾ നിർണായകം.
പ്രതിരോധ പ്രവർത്തനം ശക്തമാക്കണം
ഒക്ടോബർ,നവംബർ മാസങ്ങൾ നിർണായകം.
പ്രതിരോധ പ്രവർത്തനം ശക്തമാക്കണം.
ടെസ്റ്റ് കളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് പൊതുജന പിന്തുണ നൽകണം.
രോഗ വ്യാപനം തടയൽ ജനങ്ങൾ കൂടി ഏറ്റെടുക്കണം.
ഓരോ വീട്ടിലും കുട്ടികളെ ബ്രേക്ക് ദി ചെയിൻ അംബാസിഡർമാരാക്കും.
വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News