തടിവയ്ക്കുന്നതുപോലെ എല്ലാകാര്യങ്ങളും എളുപ്പമായിരുന്നെങ്കിൽ എന്ന് ഭാവന

ലോക്ഡൗണ്‍ കാലം തങ്ങളുടെ ഇഷ്ടങ്ങളും പാചക പരീക്ഷണങ്ങളുമൊക്കെയായി സമയം ചിലവഴിക്കുകയായിരുന്നു പല സെലിബ്രറ്റികളും.

ജിമ്മും വര്‍ക്ക് ഔട്ടും ഡയറ്റുമില്ലാതെ ഒരു ലോക്ഡൗണ്‍ കാലം കഴിയുമ്പോള്‍ അതിശയിക്കുന്ന മാറ്റങ്ങളാണ് പല താരങ്ങള്‍ക്കുമുണ്ടായത്. ലോക്ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ നടി ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

ലോക്ക്ഡൗണ്‍ കാല വീട്ടിലിരിപ്പുകൊണ്ട് തന്റെ ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നുമാണ് നടി ഭാവന പറയുന്നത്.

”എല്ലാ കാര്യങ്ങളും തടിവയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു,” എന്നാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഭാവന കുറിച്ചത്.

അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഭാവന പങ്കുവച്ചിരുന്നു. വെള്ളനിറത്തിലുള്ള ചുരിദാറില്‍ അതീവസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം 2018 ജനുവരി 22 നായിരുന്നു. അഞ്ചു വര്‍ഷത്തെ സൗഹൃദവും തുടര്‍ന്നുള്ള പ്രണയത്തിനുമൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനിന്ന ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം ദമ്പതികളുമാണ്. ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പ്രണയദിനത്തില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍? നവീനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.

”2011ല്‍ ഞാന്‍ ആദ്യമായി നിങ്ങളെ കാണുമ്പോള്‍ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആള്‍ എന്ന്. ഒരു നിര്‍മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തില്‍ നിന്നു വേഗം നമ്മള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളായി മാറി. അവര്‍ പറയുന്നതുപോലെ, മികച്ച ബന്ധങ്ങള്‍ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മള്‍ പ്രണയത്തിലായിട്ട് 9 വര്‍ഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി, വേര്‍പ്പെട്ടു പോവേണ്ട അവസ്ഥകള്‍. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നമ്മള്‍ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു,” ഇന്‍സ്റ്റഗ്രാമില്‍ ഭാവന കുറിച്ചു.

ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബംഗളുരുവിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News