തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റിൽ കോവിഡ് പോസിറ്റീവായാൽ എന്താണ് ചെയ്യേണ്ടത്?

തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റിൽ കോവിഡ് പോസിറ്റീവായാൽ എന്താണ് ചെയ്യേണ്ടത്?ജനാലകൾ തുറന്നിടാമോ?‌
ഫ്ലാറ്റ് മാറി താമസിക്കണോ? ക്വാറ പൊകേണ്ടതായിയുണ്ടോ?

തൊട്ടടുത്ത വീടുകളിൽ കോവിഡ് പോസിറ്റീവ് ആകുമ്പോൾ നമ്മൾ സ്വാഭാവികമായും പരിഭ്രാന്തരാകാൻ സാധ്യതയുണ്ട് .അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1.കൊവിഡ് പോസിറ്റീവ് ആയ വീടുമായി /ഫ്ലാറ്റുമായി രണ്ടു മീറ്റർ അകലമുണ്ടെങ്കിൽ ഭയപ്പെടാനില്ല.

2.അകലം രണ്ടു മീറ്ററിൽ കുറവാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുക .സർജിക്കൽ മാസ്ക് തന്നെ ധരിക്കണം.

3.പതിനഞ്ചു ദിവസത്തേക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.

4.കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി പത്തു മിനിറ്റിൽ കൂടുതൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ വീട്ടിൽ തന്നെ റൂംക്വാറൻറ്റൈൻ ആവശ്യമുണ്ട്.കുടുംബാംഗങ്ങളുമായി സമ്പർക്കം ഉണ്ടാകരുത്.

5.തൊട്ടടുത്ത വീടോ ഫ്ലാറ്റോ ആണെങ്കിൽ ആ വശത്തേക്കുള്ള ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കാം.

6.കോവിഡ് ബാധിച്ച വീടുകളെ ഒറ്റപ്പെടുത്തരുത്.പൂർണ്ണ ജാഗ്രതയോടെ അവരുടെ ആവശ്യങ്ങൾ അറിയുക.സഹായിക്കേണ്ട സമയത്തു സഹായിക്കുക.സാമൂഹ്യ അകലവും മറ്റു പ്രതിരോധ മാര്ഗങ്ങളും സ്വീകരിക്കണം എന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News