മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂം; ചുവടുവെച്ച് കേരളം

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം ചുവടു വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;

ക്ലാസ് മുറികൾക്കൊപ്പം പഠനാന്തരീക്ഷവും ഹൈടെക് ആക്കി മാറ്റിയാണ് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം ചുവടു വെക്കുന്നത്.

ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി.

ഡിജിറ്റൽ പഠനം എളുപ്പമാക്കാൻ ‘സമഗ്ര’ ഡിജിറ്റൽ പഠന വിഭവപോർട്ടലിന് രൂപം നൽകിയിട്ടുണ്ട്. ഈ വിഭവപോർട്ടലിലൂടെ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കാം.

ഇതിനായി അധ്യാപകർക്ക് ഓൺലൈനായി പരിശീലനവും നൽകി. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠനം വേഗത്തിൽ നടപ്പിലാക്കാനും സംസ്ഥാനത്തിനായി. സർക്കാരിനൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും കൈകോർത്തതാണ് കാലത്തിനനുസരിച്ച് മാറ്റം സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here