സ്വർണക്കടത്ത് കേസ്; സ്വപ്നയുടെ നിയമനത്തിന് തന്‍റെ അനുമതി ആവശ്യമില്ല; മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിയമനത്തിന് തന്‍റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.താൻ അറിഞ്ഞു എന്നല്ല സ്വപ്ന ഈഡിക്ക് മൊ‍ഴി നൽകിയിരിക്കുന്നത്. എന്നോട് പറയും എന്ന് അവർ പറഞ്ഞിരുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി ടി തോമസിനെതിരായ സംഭവം ഗൗരവമുള്ളതെന്നും വി സിയുടെ നിയമനവുമായി ബന്ധപെട്ട് വെള്ളാപ്പളിയുടെ ആരോപണം ആശ്ചര്യമുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വർണകടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിയമനവുമായി ബന്ധപെട്ട് ഇ ഡിക്ക് സ്വപ്ന നൽകിയിരിക്കുന്ന മൊ‍ഴിയുമായി ബന്ധപെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുമുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവ്വകലാശാലയിലെ വി.സിമാരെ നിയമിക്കുന്നതുമായി ബന്ധപെട്ട് വെള്ളാ പ്പള്ളിയുടെ പ്രതികരണം ആശ്ചര്യപെടുത്തുന്നു.

അക്കാദമിക്ക് മികവും ഭരണ മികവും കണക്കാക്കിയാണ് വി സി മാരെ നിയമിക്കുന്നത് നല്ലതിന്‍റെകൂടെ നിൽക്കാൻ വെള്ളാപ്പള്ളി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ടി തോമസി നെതിരായ ആരോപണം ഗുരുതരമാണ്. നടപടികൾ അതിന്‍റെ വ‍ഴിക്ക് നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here