മുടികൊഴിച്ചിലും താരനും ഉണ്ടോ ?

മുടി തഴച്ചു വളരാനുള്ള ചില പൊടിക്കൈകൾ നമുക്കൊന്ന് പരീക്ഷിക്കാം.നമുക്ക് വീട്ടിൽ വച്ച് ചെയ്യാവുന്ന ചില കാര്യങ്ങളിലൂടെഏവരും ഭയപ്പെടുന്ന മുടികൊഴിച്ചിലിനു ശമനമുണ്ടാകാം.ആദ്യം ശ്രദ്ധിക്കേണ്ടത് മുടി കൊഴിച്ചിലിന്‌ മറ്റു രോഗങ്ങൾ കാരണമാണോ എന്നാണ്.അനീമിയ ,തൈറോയിഡ് പോലെയുള്ള രോഗങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകും.ആദ്യം മുടികൊഴിച്ചിലിന് കാരണം കണ്ടെത്തുക .ഒപ്പം മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ ഉണ്ടാകണം .

താരനും മുടികൊഴിച്ചിലും നിയന്ത്രിക്കാനുള്ള ചില പൊടികൈകൾ
1.ഉലുവ മിക്സ്
.നൂറ് ഗ്രാം ഉലുവ വെള്ളത്തിൽ നന്നായി കുതിർത്തു മുളപ്പിക്കുക .
.മുളപ്പിച്ച ഉലുവയ്ക്കൊപ്പം ഒരു ഏത്തപ്പഴം ,ഒരു മുട്ട എന്നിവ ചേർത്ത് ഒരു മിക്സ് തയ്യാറാക്കാം.
.മുടിയിൽ നന്നായി ഓയിൽ തേച്ചു മസാജ് ചെയ്യുക .
.ഓയിൽ മസാജിന് ശേഷം ചൂടുവെള്ളത്തിൽ മുക്കിപിഴിഞ്ഞ ടൗവ്വൽ തലയിൽ പൊതിഞ്ഞു ആവി കൊള്ളിക്കുക
.അതിനുശേഷം ഈ മിക്സ് നന്നയി തേച്ചു പിടിപ്പിക്കുക
.ഒരു മണിക്കൂറിനു ശേഷം കഴുകുക.

2.കഞ്ഞിവെള്ളം മിക്സ്
.കഞ്ഞിവെള്ളം രണ്ടു ദിവസം വെച്ച് നന്നായി പുളിപ്പിക്കുക.
.പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് ഉലുവയും മുട്ടയും ചേർത്ത് പേസ്റ്റ് ആക്കുക
.തലയിൽ നന്നായി എണ്ണ തേച്ചു മസാജ് ചെയ്ത ശേഷം തേച്ചു പിടിപ്പിക്കുക

3.എണ്ണ
.വെളിച്ചെണ്ണയിലേക്ക് മുരിങ്ങഇല,കറിവേപ്പില ,കറ്റാർവാഴ സവാള ,കരിംജീരകം എന്നിവയുടെ നീര് ചേർത്ത് .തിളപ്പിച്ച് എണ്ണയായി ഉപയോഗിക്കാം
SAPNA /CHEMPARATHY AAYURVEDIC WELLNESS AND BEAUTY SPA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here