എ പി അബ്ദുല്ലക്കുട്ടിയുടെ വാഹനം അപകടം; പിന്നില്‍ ഗൂഡാലോചനയില്ലെന്ന് പൊലീസ്; കാറിൽ അബ്ദുല്ലക്കുട്ടി ആണെന്നറിഞ്ഞില്ലെന്ന് ഡ്രൈവര്‍

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടത് വധ ശ്രമമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കം പൊളിഞ്ഞു. പോലിസ് പറഞ്ഞപ്പോഴാണ് അബ്ദുല്ലക്കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് വാഹനത്തിലെ ഡ്രൈവര്‍ പറഞ്ഞു. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്ന് പോലിസും പറഞ്ഞു.

കഴിഞ്ഞ ദിവസം മലപ്പുറം പുത്തനത്താണിയില്‍വെച്ച് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിന് പുറകില്‍ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടം. എന്നാല്‍ അപകടം കഴിഞ്ഞ് യാത്ര തുടര്‍ന്ന അബ്ദുല്ലക്കുട്ടി കോഴിക്കോടെത്തിയതിനുശേഷമാണ് ഗൂഡാലോചനയാണെന്ന ആരോപണവുമായെത്തിയത്.

താന്‍ ബി ജെ പിയില്‍ ചേര്‍ന്നതിലുള്ള വിരോധത്തില്‍ തന്നെ വധിയ്ക്കുകയായിരുന്നു അപകടത്തിന്റെ ലക്ഷ്യമെന്നായിരുന്നു വാദം. കെ സുരേന്ദ്രനും ഇതേ ആരോപണം ആവര്‍ത്തിച്ചു. പലയിടത്തും പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്നത് അബ്ദുല്ലക്കുട്ടിയാണെന്ന് അറിയില്ലായിരുന്നെന്ന് ലോറി ഡ്രൈവര്‍ മുഹമ്മദ് സുഹൈല്‍ പറഞ്ഞു

പോലിസ് പറഞ്ഞപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ബ്രേക്ക് കിട്ടാതെയാണ് കാറില്‍ ഇടിച്ചത്. അബ്ദുല്ലക്കുട്ടി ആരോപിച്ചത് പോലെ വെളിയങ്കോട്ടുനിന്നല്ല, തിരുന്നാവായ ഭാഗത്ത് നിന്നാണ് വന്നതെന്നും സുഹൈല്‍ പറഞ്ഞു

ആരോപണത്തില്‍ കഴമ്പില്ലെന്നും അപകടത്തിന് പിന്നില്‍ മറ്റുകാരണങ്ങളില്ലെന്നും പോലിസ് പറഞ്ഞു. സാധാരണ വാഹനാപകടങ്ങള്‍ക്കുചുമത്തുന്ന മോട്ടോര്‍ വെഹ്ക്കിള്‍ ആക്ടിലെ 279 പ്രകാരം കേസ് എടുത്തിട്ടുണ്ട്. വധശ്രമമെന്ന നാടകം പൊളിഞ്ഞതോടെ അബ്ദുക്കുട്ടിയോടൊപ്പം ബി ജെ പി സംസ്ഥാന നേതൃത്വവും പരിഹാസ്യരായി.
ഹാസ്യരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here