എം.ടി സാര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; വി.എ ശ്രീകുമാര്‍

രണ്ടാമൂഴം ആദരവോടെ തിരിച്ചേല്‍പ്പിച്ചു; എം.ടി സാര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; വി.എ ശ്രീകുമാര്‍

രണ്ടാമൂഴം സിനിമയുടെ തിരക്കഥ എം.ടി വാസുദേവന്‍ നായരെ കണ്ട് തിരിച്ചേല്‍പ്പിച്ചെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. എം.ടി തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും പ്രഗത്ഭരായ ആരെങ്കിലും സംവിധാനം ചെയ്ത് കാണണമെന്നാണ് ആഗ്രഹമെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മകളാണ് രണ്ടാമൂഴം എന്ന സ്വപ്‌നം തന്നില്‍ ഉണ്ടാക്കിയതെന്നും ഏഷ്യയിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള സിനിമ എന്ന നിലയ്ക്കായിരുന്നു തന്റെ പ്രൊജക്ടെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ സിനിമയെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കു നീങ്ങിയപ്പോള്‍, ആ വളര്‍ച്ചയ്ക്ക് കൂടുതല്‍ സമയം സ്വാഭാവികമായും ആവശ്യമായിരുന്നു. തന്റെ സമ്പാദ്യം നിക്ഷേപിച്ചത് ആ വലിയ സ്വപ്നത്തിലേയ്ക്കെന്ന ഉത്തമ ബോധ്യത്തോടെയായിരുന്നെന്നും ശ്രീകുമാര്‍ പറഞ്ഞു.

പ്രിയരേ,
എംടി സാറിനെ കണ്ടു. അദ്ദേഹം എനിക്കായി എഴുതിയ രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ തിരിച്ചേല്‍പ്പിച്ചു.

പരസ്യ…

Posted by V A Shrikumar on Saturday, 10 October 2020

നേരത്തെ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാറും തമ്മിലുള്ള കേസ് തീര്‍പ്പാക്കുകയായിരുന്നു. ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.ഇതുപ്രകാരം രണ്ടാമൂഴം തിരക്കഥ എം.ടിക്ക് തന്നെ തിരിച്ചുനല്‍കാനും വി.എ ശ്രീകുമാര്‍ നല്‍കിയ അഡ്വാന്‍സ് തുക 1.25 കോടി എം.ടിയും തിരിച്ചുനല്‍കാനുമാണ് തീരുമാനമായത്. കോടതികളിലുള്ള കേസുകള്‍ ഇരുവരും പിന്‍വലിക്കും ഇതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.

കഥയ്ക്കും തിരക്കഥയ്ക്കും പൂര്‍ണ അവകാശം എം.ടിക്കായിരിക്കും. വി.എ ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ലെന്നും എന്നാല്‍ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാമെന്നും വ്യവസ്ഥയില്‍ പറയുന്നു. സിനിമയില്‍ ഭീമന്‍ കേന്ദ്ര കഥാപാത്രം ആകാന്‍ പാടില്ലെന്നും വ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.

2014 ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാറും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ സിനിമ പൂര്‍ത്തിയായില്ല.

ഇതിന് ശേഷമാണ് സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് എം.ടി അറിയിച്ചത്. തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് പിന്നീട് എം.ടി കേസ് നല്‍കുകയും ചെയ്തു. വിഷയത്തില്‍ ആര്‍ബിട്രേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News