“എടീ പോത്തേ മര്യാദക്ക് ഡയലോഗ് പറയു”മമ്മൂട്ടിക്ക് അനുസിത്താരയോട് പറയേണ്ടി വന്നു

ആദ്യ സിനിമകളിലൂടെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുസിതാര.അനുസിത്താരയ്ക്ക് മ്മൂട്ടിയോടുള്ള  ആരാധന വളരെ പ്രശസ്തവുമാണ് .കുട്ടനാട് ബ്ലോഗ് എന്ന ചിത്രത്തിലാണ് അനുസിതാര ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.അകലെ നിന്ന് മമ്മൂക്കയെ ഒന്ന് കാണാൻ മാത്രം ആഗ്രഹിച്ച പെൺകുട്ടിക്ക് ഒരു സിനിമയിൽ ഉടനീളം അഭിനയിക്കാനായി എന്നത് വലിയ സന്തോഷമായിരുന്നു എന്ന് അനുസിതാര കൈരളി ടിവിയുടെ ഇന്റർവ്യൂവില പറഞ്ഞത് .

മമ്മൂട്ടി ഭയങ്കര സീരിയസ് ആണ് ദേഷ്യപ്പെടും എന്നൊക്കെ എല്ലാവരെയും പോലെ അനുസിത്താരയും കേട്ടിരുന്നു.
ആ ഭയത്തോടെയാണ് സിനിമ സെറ്റിലേക്ക് പോയത്.എന്നാൽ സെറ്റിലൊക്കെ താമശ പറയുന്ന മമ്മൂക്കയെ ആണ് കാണാൻ കഴിഞ്ഞത്.എല്ലാവരുടെയും മുൻപിൽ വെച്ച് തമാശ പറയുന്ന മമ്മൂക്ക ഒരു കൗതുകമായിരുന്നു.

മമ്മൂക്ക ദേഷ്യപ്പെട്ട കാര്യവും അനു പറയുന്നുണ്ട്.ഡയലോഗ് പറയുന്ന സമയത്ത് അവിടെയും ഇവിടെയും ഒക്കെ നോക്കി നിൽക്കുമ്പോൾ “എടീ പോത്തേ മര്യാദക്ക് ഡയലോഗ് പറയു’ എന്നൊക്കെ വഴക്കുകൾ കേട്ടിട്ടുണ്ട്.
“നമുക്കൊരു ടെൻഷൻ വന്നാൽ നമമുടെ കൂടെ നിൽക്കുന്ന ഒരാളായാണ് മമ്മൂക്കയെ എനിക്ക് തോന്നിയിട്ടുള്ളത് .മമ്മൂക്ക ഒരു പാവമാ” എന്നും അനുസിതാര കൂട്ടിച്ചേർത്തു .
വിശദമായ വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News