മഞ്ജുവിന്റെ പിള്ളാസ് ഫാം സന്ദര്‍ശിച്ച് വീണ നായര്‍

മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരു പോലെ പ്രിയപ്പെട്ട താരമാണ് വീണ നായര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലെത്തിയത്തോടെ നടി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയാവുകയായിരുന്നു. എല്ലാവരേയും ചിരിപ്പിച്ച വീണയുടെ മറ്റൊരു മുഖമാണ് ബിഗ് ബോസ് ഷോയില്‍ കണ്ടത്.

ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം വീണ നേരെ ഭര്‍ത്താവിനോടൊപ്പം വിദേശത്തേയ്ക്ക് പോകുകയായിരുന്നു. തിരികെ നാട്ടിലെത്തിയ വീണയുടെ ക്വാറന്റൈന്‍ കാലവധി പൂര്‍ത്തിയായത് രണ്ടാഴ്ച മുന്‍പാണ്്. ക്വാറന്റൈന്‍ കഴിഞ്ഞതോടെ തന്റെ സുഹൃത്തുക്കളെ കാണാന്‍ ഇറങ്ങിയിരിക്കുകയാണ് വീണ.

വീണയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി മഞ്ജുപിള്ള. മഴവില്ല് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീ എന്ന പരമ്ബരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മഴവില്ല് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീ എന്ന പരമ്പരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മഞ്ജുപിള്ളയുടെ കഥാപാത്രമായ മോഹനവല്ലിയുടെ നാത്തൂന്‍ കോകിലയായാണ് വീണ നായര്‍ വേഷമിട്ടത്. ഇപ്പോഴിതാ മഞ്ജു പിള്ളയുടെ പിള്ളാസ് ഫാമില്‍ പോയി മോഹനവല്ലിയെ കണ്ടിരിക്കുകയാണ് വീണ. ഇവരുടെ സ്‌നേഹസംഗമ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

”എല്ലായ്‌പ്പോഴും എന്റെ പ്രിയപ്പെട്ട മഞ്ജുചേച്ചി. എന്റെ മോഹനവല്ലി പിള്ളാസ് ഫാമില്‍ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി” വീണ കുറിച്ചു.

മഞ്ജുപിള്ളക്കൊപ്പമുള്ള ചിത്രവും വീണ പങ്കുവെച്ചിട്ടുണ്ട്. നേരെത്തെ മഞ്ജുപിള്ളയും വീണയെ ഏറെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു.

Always my special one…
Manjuchechi.. എന്റെ മോഹനവല്ലി 😜pillas ഫാമിൽ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി 🤩🥰😍😘😘😘😜lobe u🤩🥰 @ Trivandrum, India

Posted by Veena Nair on Friday, 9 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News