ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആരാധകരുടെ രോഷം. ധോണിയുടെ കുടുംബത്തെ പോലും വെറുതെ വിടാതെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍.

ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. അതിരുവിട്ട ഈ സൈബര്‍ ആക്രമണത്തെ മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഇര്‍ഫാന്‍ പഠാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

‘എല്ലാ കളിക്കാരും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് നോക്കുന്നത്. ചില ദിവസങ്ങളില്‍ അത് നടന്നില്ലെന്ന് വരാം. അതിന്റെ പേരില്‍ ഒരു കൊച്ചു കുഞ്ഞിനെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല’- പഠാന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് പിന്നാലെയാണ് സൈബര്‍ ഭീഷണി രൂക്ഷമായത്.

കളി തോല്‍ക്കുമ്പോള്‍ പൊതുവെ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടാകാറുണ്ടെങ്കിലും ധോണിയുടെയും ഭാര്യ സാക്ഷിയുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഉള്‍പ്പെടെ കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണികള്‍ ഉയരുകയായിരുന്നു ഇക്കുറി. അതേസമയം ഇങ്ങനെയൊക്കെ കമന്‍റ് ചെയ്യുന്നത് ക്രൂരമാണെന്ന പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News