‘ഞങ്ങളുടെ ചങ്ങാതികൂട്ടായ്മയില്‍ ഏറെ പ്രിയപ്പെട്ടവന്‍’; സലീംകുമാറിന് പിറന്നാളാശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

ജനപ്രിയ താരം സലീംകുമാറിന്റെ പിറന്നാല്‍ ദിനത്തില്‍ ആശംസകല്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്. അധികം ആര്‍ക്കുമറിയാത്ത പഴയ സൗഹൃദത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചാണ് രമേശ് ചെന്നിത്തല സലീം കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

കുറിപ്പ് വായിക്കാം:

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് സലിംകുമാറിന്റെ പിറന്നാളാണ് ഇന്ന്. ആശംസ നേരാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഇത്തിരി പഴക്കമുള്ള കഥകളും ഞങ്ങള്‍ ഓര്‍ത്തെടുത്തു.

രാജ്യത്തെ മികച്ച നടനായും മലയാളികളുടെ പ്രിയതാരമായും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനു മുന്‍പ് ഞങ്ങള്‍ തമ്മില്‍ അത്രയേറെ അടുപ്പമായിരുന്നു.

ജി. കാര്‍ത്തികേയനും എം ഐ ഷാനവാസും ഞാനുമൊക്കെ അടങ്ങുന്ന ചങ്ങാതികൂട്ടായ്മയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു സലിം.

ഒരു കോണ്‍ഗ്രസുകാരനാണ് താനെന്നു ഹൃദയത്തില്‍ തൊട്ട് സലിംകുമാര്‍ പലവേദികളിലും പറയാറുണ്ട്. നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ചിരിയും ചിന്തയും ഉണര്‍ത്തി എനിക്കായി വോട്ട് പിടിക്കാന്‍ എത്തുന്ന സലിംകുമാറിന്റെ വാക്കുകളെ ഓരോ ഹരിപ്പാട്ടുകാരും നിറഞ്ഞ സ്‌നേഹത്തോടെയാകും ഓര്‍ത്തെടുക്കുന്നത്.

സുഖത്തിലും ദു:ഖത്തിലും പ്രിയ സലിം എന്നും എന്നോടൊപ്പമുണ്ട്.

സലിംകുമാറിനോട് എത്ര സംസാരിച്ചാലും മതി വരില്ല. ചിരിയും ചിന്തയും വാരി വിതറുന്ന, പോസിറ്റീവ് ആയി മാത്രം ഓരോ കാര്യങ്ങളെയും സമീപിക്കുന്ന സുഹൃത്താണ്. പിറന്നാള്‍ ദിനം കഴിയാനായി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രിയ സ്‌നേഹിതന് പിറന്നാള്‍ ആശംസകള്‍…

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് സലിംകുമാറിന്റെ പിറന്നാളാണ് ഇന്ന്. ആശംസ നേരാൻ ഫോണിൽ വിളിച്ചപ്പോൾ ഇത്തിരി പഴക്കമുള്ള കഥകളും…

Posted by Ramesh Chennithala on Saturday, 10 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News