30 ശതമാനം കൊവിഡ് രോഗികളില്‍ രോഗലക്ഷണങ്ങള്‍ പിന്നെയും കുറേക്കാലം നില്‍ക്കുന്നു; ജാഗ്രത തുടരണം: മുഖ്യമന്ത്രി

കൊവിഡ് വന്നിട്ടുപോയ ആളുകളില്‍ 30 ശതമാനം പേരില്‍ രോഗത്തിന്റെ ലക്ഷണം പിന്നെയും കുറേക്കാലം നില്‍ക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതില്‍ പത്തു ശതമാനം പേരില്‍ ഗുരുതരമായ രീതിയില്‍ ബുദ്ധിമുട്ടുകള്‍ തുടരുന്നതായും കാണപ്പെടുന്നു. കുട്ടികളില്‍ താരതമ്യേന രോഗതീവ്രത കുറവാണെങ്കിലും പലരിലും ‘മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍’ എന്ന സങ്കീര്‍ണ്ണ രോഗവസ്ഥ ഉടലെടുക്കുന്നതായി കണ്ടു വരുന്നു.

അതുകൊണ്ടു തന്നെ കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം കാരണം ഒരുപാടാളുകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.വളരെ സക്രിയമായ ജനപങ്കാളിത്തം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായി വരണം. തുടക്കത്തില്‍ നമ്മള്‍ കാണിച്ച ജാഗ്രത കൂടുതല്‍ കരുത്തോടെ വീണ്ടെടുക്കേണ്ടതുണ്ട്.

9 മണിക്കൂര്‍ നമ്മുടെ ത്വക്കിന്റെ പ്രതലത്തില്‍ കോവിഡ് രോഗാണുക്കള്‍ക്ക് നിലനില്‍ക്കാന്‍ ആകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഇതിനാല്‍ നിരന്തരം കൈകള്‍ ശുചിയാക്കി ബ്രേയ്ക്ക് ദ ചെയ്ന്‍ ക്യാംപെയ്ന്‍
ശക്തമാക്കണം. അത് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here