ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തകര്‍ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം വി​ജ​യം

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രേ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം. ബം​ഗ​ളൂ​രു​വി​ന്‍റെ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ചെ​ന്നൈ​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 132 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ചെ​ന്നൈ​യ്ക്കാ​യി അ​മ്ബാ​ട്ടി റാ​യി​ഡു​വും (42) നാ​രാ​യ​ണ്‍ ജ​ഗ​ദീ​ശ​നും (33) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇരുവരും ചേര്‍ന്ന് 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ മറ്റൊരു മികച്ച കൂട്ടുകെട്ട് ചെന്നൈയ്ക്കു സാധിച്ചില്ല. വാ​ട്സ​ണും (14) ധോ​ണി​യു​മാ​ണ് (10) അ​ടു​ത്ത ടോ​പ്സ്കോ​റ​റു​മാ​ര്‍. നേരത്തെ കോഹ്‌ലിയുടെ കരുത്തിലാണ് ബംഗളൂരു ഭേദപ്പെട്ട സ്കോര്‍ സമ്ബാദിച്ചത്.

കോ​ഹ്‌ലി 52 പ​ന്തി​ല്‍ നാ​ല് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 90 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (34 പ​ന്തി​ല്‍ 33), ശി​വം ദു​ബെ (14 പ​ന്തി​ല്‍ 22 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ആ​ര്‍​സി​ബി ഇ​ന്നിം​ഗ്സി​ലേ​ക്ക് കൂ​ടു​ത​ല്‍ സം​ഭാ​വ​ന ന​ല്‍​കി​യ ര​ണ്ടു​പേ​ര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here