‘അധികാരത്തിലെത്തിയാല്‍ ജീവനക്കാരുടെ ശമ്പളം 15 ശതമാനം പിടിക്കും’; പ്രസ്ഥാവനയില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ സര്‍വീസ് സംഘടനകളെ കുറ്റപ്പെടുത്തി ചെന്നിത്തല

അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം വീതം ആദ്യ നാലുവർഷം പിടിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ചെന്നിത്തല. ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനെന്ന മട്ടിൽ ഈ നിർദേശം വെച്ചത്‌.

പ്രതിഷേധം വ്യാപകമായതോടെ സർവീസ്‌ സംഘടനകളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും ശ്രമം തുടങ്ങി. കോവിഡ്‌ പശ്‌ചാത്തലത്തിൽ ജീവനക്കാരുടെ ശമ്പളം ആറുദിവസം മാറ്റിവെയ്‌ക്കാനുള്ള എൽഡിഎഫ്‌ സർക്കാർ തീരുമാനത്തെ എതിർത്ത ചെന്നിത്തലയുടെ മനസിലിരുപ്പാണ്‌ ഇപ്പോൾ വ്യക്തമായത്‌.

ലേഖനത്തിൽ പറഞ്ഞത്‌–

അത്യാവശ്യമല്ലാത്ത എല്ലാ പദ്ധതി പ്രവർത്തനവും 2023–-24ലേക്ക്‌ മാറ്റുക. ജനങ്ങളുടെ ദുരിതകമറ്റുന്ന ചെലവുകൾക്ക്‌ പണം കണ്ടെത്തണം. മന്ത്രിമാരും ജീവനക്കാരും സ്വമേധയാ 2023–-24വരെ 15 ശതമാനം വരുമാനം നീക്കിവച്ച്‌ ഇതിൽ പങ്കുവഹിക്കണം.

മലക്കം മറിച്ചിൽ

ജീവനക്കാർ സ്വമേധയാ നൽകിയാൽ നന്നായിരിക്കും എന്നേ താൻ പറഞ്ഞിട്ടുള്ളൂവെന്നാണ്‌ ചെന്നിത്തലയുടെ പുതിയ അവകാശവാദം. താൻ എഴുതിയതിനെ വളച്ചൊടിച്ചെന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചെന്നിത്തല പറയുന്നത്‌.

കവർന്നെടുക്കൽ യുഡിഎഫിന്‌ തന്ത്രം

2002ലെ യുഡിഎഫ്‌ സർക്കാരാണ്‌ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ആദ്യം പിടിച്ചത്‌‌. ഒറ്റ ഉത്തരവിലൂടെ 28 ആനുകൂല്യം കവർന്നു. പിന്നീട്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നിയമന നിരോധനം വന്നു. പങ്കാളിത്ത പെൻഷനും നടപ്പാക്കി. 1983ലും 1992ലും 2004ലും വേതന പരിഷ്‌കരണം അട്ടിമറിച്ചു. നഷ്ടക്കണക്ക്‌ പറഞ്ഞ് സ്‌കൂളുകളും ഓഫീസുകളും പൂട്ടി. തസ്‌തിക വെട്ടിക്കുറച്ചു.

അന്ന്‌ എതിർത്തത്‌ എന്തുകൊണ്ട്‌?

‘മന്ത്രിമാരും ജീവനക്കാരും 2023–24 വരെ 15 ശതമാനം ശമ്പളം നീക്കിവച്ച്’ യജ്ഞത്തിൽ പങ്കാളികളാകണം എന്നുപറയുന്ന ചെന്നിത്തല ആറുദിവസത്തെ ശമ്പളം താൽക്കാലികമായി മാറ്റിവയ്ക്കുന്നതിനെ എതിർത്തത് എന്തുകൊണ്ടാണ്? ‘സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്പനികൾ, സൊസൈറ്റികൾ’ എന്നിങ്ങനെയുള്ളവയെ പുനഃസംഘടിപ്പിച്ചും ഏകോപിപ്പിച്ചും 3000– 4000 കോടി രൂപ പ്രതിവർഷം മിച്ചംവയ്‌ക്കുന്ന വിദ്യ ഒന്നു വിശദീകരിക്കാമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News