അനധികൃത സ്വത്ത് സമ്പാദനം: ആര്യാടൻ ഷൗക്കത്തിനെതിരെ എൻഫോഴ്സ്മെന്റിന് വീണ്ടും പരാതി; ഭാര്യയുടെയും ബിനാമികളുടെയും പേരില്‍ വാങ്ങിക്കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ സ്വത്ത്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വീണ്ടും പരാതി.

നഗരസഭാ ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ അധികാരങ്ങള്‍ ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ പൊതുപ്രവര്‍ത്തകനായ ഇസ്മയില്‍ എരഞ്ഞിക്കലാണ് പരാതിനല്‍കിയിരിക്കുന്നത്.

ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമാനും ആയ കാലത്ത് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിക്കൊണ്ടാണ് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഇസ്മായില്‍ പരാതിനല്‍കിയിരിക്കുന്നത്.

ഭാര്യയുടെയുടെയും ബിനാമികളുടെയും പേരിലാണ് സ്വത്തുക്കൾ വാങ്ങിക്കൂട്ടിയത്. നിലമ്പുരിലെ വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇഡി ഷൗക്കത്തിനെ ചോദ്യം ചെയ്തത്.

എന്നാല്‍ തുടര്‍ച്ചയായി ഷൗക്കത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഷൗക്കത്തിനെ പ്രതിരോധിക്കാനായി കോണ്‍ഗ്രസില്‍ നിന്നോ യുഡിഎഫില്‍ നിന്നോ ആരുംതന്നെ ഇതുവരെ രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here