മൂന്നാര്‍: വിനോദസഞ്ചാര മേഖലയുമായി ചേര്‍ന്ന് പുത്തന്‍ തുടക്കത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. വിനോദസഞ്ചാരികള്‍ക്ക് ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ താമസമൊരുക്കുന്ന പുതിയ കെഎസ്ആര്‍ടിസി എസി ബസ് ആദ്യം മൂന്നാര്‍ ഡിപ്പോയിലാണ് എത്തുന്നത്.
ഒരാള്‍ക്കുവീതം കിടക്കാവുന്ന 16 സീറ്റുകളാണ് ബസിലുണ്ടാവുക. ഇത് ട്രെയിനിലെപ്പോലെ കിടക്കയാക്കാവുന്ന തരത്തിലുള്ളവ ആയിരിക്കും. കിടക്കകള്‍ക്ക് സമീപം തന്നെ മൊബൈല്‍ ചാര്‍ജിംഗ് സൗകര്യവുമുണ്ടാകും. ബസില്‍ താമസിക്കുന്നവര്‍ക്ക് അതത് ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം.
മൂന്നാറിലെ വിനോദസഞ്ചാരമേഖല സാധാരണ സ്ഥിതിയിലേക്കെത്തുമ്പോള്‍ ബസും താമസത്തിന് തയ്യാറാകുമെന്നാണ് സൂചനകള്‍. മുന്‍പ് ജീവനക്കാര്‍ക്ക് വിശ്രമമൊരുക്കാന്‍ ചില ഡിപ്പോകളില്‍ സ്റ്റാഫ് ബസ് സൗകര്യവും ഒരുക്കിയിരുന്നു. വിനോദസഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസമൊരുക്കാനുള്ള പുതിയ ആശയം കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റേതാണ്.

Get real time update about this post categories directly on your device, subscribe now.