ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ മത്സരം മൈതാനത്തിനകത്തെയും ഗാലറിയിലെയും വിശേഷങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറയുകയായിരുന്നു.
ഐപിഎല്ലില്‍ കുറച്ചധികം മത്സങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന കോഹ്ലിക്ക് ഇന്നലത്തേത് വെറും മത്സരമായിരുന്നില്ല ചിലര്‍ക്കുള്ള മറുപടി കൂടെയായിരുന്നു.
#AnushkaSharma#Virushka #RCB
This makes me so happy.
The glow , and that proud smile ❤❤Congratulations @imVkohli
👉Game changer of the match.
👉Man of the match
👉 Unacademy #LetsCrackIt sixes.. pic.twitter.com/oJWJqda9Ql— VIKRANT मुदगिल ❣ (@VikrantMudgil) October 11, 2020
മൈതാനത്തിലെ തന്‍റെ ഫോമില്ലായ്മയ്ക്കെതിരെയുള്ള അതിരുവിട്ട വിമര്‍ശനങ്ങള്‍ക്ക് ഗാലറിയില്‍ പ്രിയപ്പെട്ടവരെ സാക്ഷി നിര്‍ത്തി മറുപടി പറഞ്ഞ ഇന്നലത്തെ മത്സരം എന്തുകൊണ്ടും അയാള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും.
നേരത്തെ കോഹ്ലിയുടെ ഫോമില്ലായ്മയെ അനുഷ്കയുമായി ചേര്‍ത്ത് നിര്‍ത്തി സുനില്‍ ഗവാസ്കര്‍ നടത്തിയ വിമര്‍ശനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ഞങ്ങളോട് മര്യാദ കാണിക്കണമെന്ന് നിങ്ങള്‍ക്കെന്തുകൊണ്ട് തോന്നുന്നില്ലെന്ന മറുചോദ്യവുമായി അനുഷ്കയും രംഗത്തെത്തിയതോടെ ട്വിറ്ററില്‍ വാദപ്രതിവാദങ്ങള്‍ സജീവമായി.
This is so beautifull🥺🥺♥️ #virushka pic.twitter.com/Ul5gWrR3Yr
— Aisha♡ (@Sunkissed_4) October 10, 2020
ചെന്നൈക്കെതിരായ മത്സരത്തിനിടയില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ശേഷം ഗാലറിയിലേക്ക് ബാറ്റുയര്‍ത്തി വലതുകൈ നെഞ്ചിലമര്‍ത്തി കോഹ്ലി നടത്തിയ ആഘോഷ പ്രകടനവും ഇതിനോടുള്ള അനുഷ്കയുടെ പ്രതികരണവുമൊക്കെയാണ് മത്സരത്തിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം

Get real time update about this post categories directly on your device, subscribe now.