രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; രോഗികള്‍ 70 ലക്ഷം കവിഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകള്‍ 70 ലക്ഷം കവിഞ്ഞു. ഇന്നലെ 74, 383 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 70,53,803 ആയി.

ഏ റ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ 80 ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗ മുക്തി നേടിയവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 89,154 പേര്‍ രോഗ മുക്തി നേടിയതോടെ ആകെ 60,77,977 പേര്‍ രോഗമുക്തരായി.

രോഗമുക്തി നിരക്ക് 86.17 ആയി ഉയര്‍ന്നിട്ടുണ്ട്. 918 മരണങ്ങളും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,08,334 ആയി. കര്‍ണാടക 10,517, ദില്ലി 2,866, ആന്ധ്ര 5,653, തമിഴ്‌നാട് 5,212 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ ഇന്നലത്തെ കോവിഡ് ബാധിതരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 26,440 പേരാണ് രോഗ മുക്തി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News