ദിവസങ്ങള്‍ക്കകം രാഷ്ട്രീയ നിലപാട് വ്യക്തമാക്കും; അതിനിടയിലുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല: ജോസ് കെ മാണി

തങ്ങളുടെ രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. അതിനിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും പ്രസക്തിയില്ലെന്നും ജോസ് കെ മാണി.

രാഷ്ട്രീയ നിലപാടിനെ കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഈ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

നിലപാട് പ്രഖ്യാപിച്ച ശേഷമാണ് ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും ജോസ് കെ മാണി പ്രതികരിച്ചു. അതില്‍ക്കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാനില്ലെന്നും പാലാ സ്ഥലമെന്നതിനപ്പുറം കേരള കോണ്‍ഗ്രസിന് ഒരു ഹൃദയ വികാരമാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here