രഞ്ജു രഞ്ജിമാർ സംവിധാന മേലങ്കി അണിയുന്നു:കനൽവഴികൾ താണ്ടി, ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ, ജിവിതത്തിൽ അനുഭവിച്ച ഓരോ വേദനകളും അയവിറക്കുന്നു.

ഏറെ പ്രതിസന്ധികളെ അതിജീവിച്ചു ഉയരങ്ങളിലെത്തിയ മേക്കപ്പ് ആര്ടിസ്റ് ആണ് രഞ്ജു രഞ്ജിമാർ.ട്രാൻസ്‌ജെൻഡർ കമ്യുണിറ്റിയിൽ തന്നെ പലർക്കും പ്രചോദനമായ ജീവിതം.ട്രാൻസ്‌ജെൻഡർ എന്ന ലേബൽ രഞ്ജുവിന്റെ നേട്ടങ്ങൾക്കു തടസ്സമായില്ല .രഞ്ജു തനിക്കു നേരെ വന്ന വേർതിരിവുകൾക്ക് കൃത്യമായ മറുപടി നൽകിയത് തന്റെ ജോലിയിലൂടെയാണ്.

അങ്കമാലിയിൽ സ്വന്തമായി മേയ്ക്കപ്പ് സ്റ്റുഡിയോ നടത്തുകയാണ് രഞ്ജു .പക്ഷെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ആണ്-പെണ്ണ് എന്ന വേർതിരിവിൽ നിന്ന് മാറിനിന്ന് ഇഷ്ടികക്കളങ്ങൾ, തടിമില്ല്, വീട്ടുജോലി എന്നിവിടങ്ങളിൽ ജീവിക്കേണ്ടി വന്ന വ്യക്തി.രണ്ട് രൂപ തന്ന് ലൈംഗിക ചൂഷണം ചെയ്തയാളുടെ വീട് 40 ലക്ഷത്തിന് വാങ്ങിയ വാശിക്കാരിയായ രഞ്ജു.അഴകിന്റെ രഹസ്യ കൂട്ടുകൾ രഞ്ജുവിന്റെ കൈകൾക്കു വഴങ്ങിയപ്പോൾ മുൻപിൽ ഒരു വലിയ ലോകമാണ് തുറന്നത്.അഭിനയത്തിലും രെഞ്ചു തന്റെ സാന്നിധ്യം അറിയിച്ചു.ഇപ്പോൾ ഇതാ പുതിയ വഴി.

രഞ്ജു തന്റെ പുതിയ ദൗത്യത്തെ കുറിച്ച് ഇങ്ങനെ പറയുന്നു
“കനൽവഴികൾ താണ്ടി, ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ, ജിവിതത്തിൽ അനുഭവിച്ച ഓരോ വേദനകളും അയവിറക്കുന്നു, എല്ലാം ഒരു പാഠമായി മനസ്സിൽ സൂക്ഷിക്കുന്നു, ജീവിതത്തിൽ വീട് വിട്ട് ഇറങ്ങിയ സന്ദർഭത്തിൽ ആശ്രയം തന്നവരെ, വിമർഷിച്ചവരെ, പരിഹസിച്ചവരെ, എല്ലവരേയും നന്ദിയോടു കൂടി മാത്രം ഓർക്കാൻ ശ്രമിക്കുന്ന, കാരണം ആ പരിഹാസങ്ങളായിരുന്നു മുന്നോട്ടുള്ള പ്രചോദനം, 18 വയസ്സിൽ അടുക്കള പണിക്ക് നിന്ന വീട്ടിലെ കൊച്ചുമോനെ ഓർക്കാത്ത ദിവസങ്ങളില്ല, അവൻ ഇന്ന് എവിടെ ?എന്തു ചെയ്യുന്നു, എങ്ങനെ അവനെ ഒന്നു കാണും, ഇതെല്ലാം രഞ്ചുവെന്ന അമ്മയെ വല്ലാതെ അലട്ടുന്നു, അതിൽ നിന്നും ഉടലെടുത്ത കഥയുമായി ആർട്ട് മൂവിക്ക് തുടക്കം കുറിക്കുകയാണ്”

രഞ്ചു രഞ്ജിമാർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സഹകരണത്തോടെ ഉടൻ ചിത്രീകരണം തുടങ്ങും, താരങ്ങളും അണിയറ പ്രവർത്തകരേയും ഉടനെ പരിചയപ്പെടുത്തുന്നതായിരിക്കും,

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News