നടുറോഡില്‍ അടി കൂടി കാളിദാസും പ്രയാഗയും

കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനും അഭിനയിച്ച ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍ ഹ്രസ്വചിത്രം വൈറലാകുന്നു.

ആമേന്‍, ഡബിള്‍ ബാരല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, നയന്‍, ഹാപ്പി സര്‍ദാര്‍, സില്ലു കരുപട്ടി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജം ആണ് ചിത്രം സംവിധാനം ചെയ്തത്.

‘മൈ റോഡ് റീല്‍ 2020’ എന്ന ഹ്രസ്വചിത്ര മത്സരത്തിനായി ഒരുക്കിയതാണ് ചിത്രം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നതും അഭിനന്ദാണ്. പ്രവീണ്‍ ചന്ദര്‍ ആണ് കഥയൊരുക്കിയിരിക്കുന്നത്. ടേപ്പ് മെഷീന്‍ സംഗീതം, ആകാശ് ആന്റണി സഹനിര്‍മ്മാണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ബി ഹൈന്‍ഡ് ദി സീന്‍ വീഡിയോയും യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗത്തുനിന്നായി നിരവധിപേരാണ് ‘മൈ റോഡ് റീല്‍ 2020’ മത്സരത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News