സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അപമാനിച്ചെന്ന കേസ്; ഡൊമിനിക് സൈമണ്‍ ഉടന്‍ ജയില്‍ മോചിതനാകും

റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മലയാളി ഡൊമിനിക് സൈമണ്‍ ഉടന്‍ ജയില്‍ മോചിതനാകും. ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടിയുള്ള ശാലിനി സ്‌കറിയ ജോയിയുടെ പോരാട്ടം വിജയത്തിലേക്കെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൊമിനിക് സൈമണിന്റെ മോചന ഉത്തരവ് സൗദി അറേബ്യയിലെ കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. അദ്ദേഹം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ പുറത്തിറങ്ങുമെന്ന് ശാലിനി സ്‌കറിയായാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ എംബസി അധികൃതരുടെയോ, അല്ലെങ്കില്‍ അവരുടെ ആവശ്യപ്രകാരമോ നല്‍കിയ പരാതിയിലാണ് ഡൊമിനിക് സ്‌കറിയ അറസ്റ്റിലായതെന്നാണ് ഭാര്യ ആരോപിക്കുന്നത്. ജൂലൈ എട്ടിനായിരുന്നു ഇദ്ദേഹത്തെ സൗദി അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യന്‍ അധികൃതര്‍ക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചായിരുന്നു ഡൊമിനിക് സൈമണിനെതിരായ നടപടി.

അതേസമയം ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള പ്രതികാര നടപടിയാണ് അധികൃതരുടേതെന്നാണ് ഭാര്യയുടെ ആരോപണം.

കോട്ടയം പാലാ സ്വദേശിയായ ഡൊമിനിക് സൈമണ്‍ കഴിഞ്ഞ 15 വര്‍ഷമായി ഗള്‍ഫില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News