എസ്തറിനു നേരെ സദാചാരവാദികളുടെ സൈബർ ആക്രമണം

അനശ്വരക്ക് പിന്നാലെ സൈബർ ആക്രമണത്തിനിരയായി എസ്തറും.സൈബർ ആക്രമണങ്ങൾക്കു എതിരെ വലിയ ക്യാംപെയ്‌നുകൾ നടക്കുന്ന ഇക്കാലത്ത് സൈബർ ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്.
വീണ്ടും വീണ്ടും അത്തരം വാർത്തകളിലേക്കു മലയാളികൾ എത്തുകയാണ്.വസ്ത്രത്തിന്റെ വലിപ്പം കുറച്ച് കുറഞ്ഞാൽ അപ്പോൾ തുടങ്ങും സോഷ്യൽ മീഡിയയിലൂടെയുള്ള ഉപദേശങ്ങളും ആക്രമണങ്ങളും.ഭീഷണികളും .

അടുത്തിടെ നടി അനശ്വര രാജനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. താരത്തിന്റെ വസ്ത്രത്തിന്റെ വലിപ്പം കുറഞ്ഞതായിരുന്നു പലരുടെയും പ്രശ്നം. നിരവധി താരങ്ങൾ അനശ്വരയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. നടൻ വേഷങ്ങൾ മതിയെന്ന നിർദേശവും  ഉപദേശങ്ങളുമടക്കം അശ്‌ളീല കമന്റുകൾ വരെ ഉണ്ടായിരുന്നു . അന്ന് അനശ്വരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന ക്യാമ്പയിനിൽ നടി എസ്തർ അനിലും പങ്കാളിയായിരുന്നു. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ അടിയിൽ അശ്ളീല കമന്റുകളും ഭീഷണികളും ഉയരുകയാണ്.

ഒരു ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് വ്യക്തിഹത്യാപരമായ കമന്റുകളും അശ്ലീല പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയത്.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് ഇക്കൂട്ടര്‍ എത്തിയത്.

ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് സൈബര്‍ സദാചാരക്കാരെ രോഷത്തിലാക്കിയത്.  കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണെന്നും മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നുമടക്കം ,മോള് പുരോഗമിക്കുന്നുണ്ടെന്നും സമീപ ഭാവിയില്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമര്‍ശം. നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ നടക്കുകയാണെന്നും ഇതിനൊക്കെ അതിനുമാത്രം പ്രായമായോ തുടങ്ങി ആക്ഷേപകരമായ അനേകം പരാമര്‍ശങ്ങളാണ് എസ്തറിനെതിരെ കമന്റ്ബോക്സില്‍ നിറയുന്നത്.

മോഹൻലാലിൻറെ മകളായി ദൃശ്യം എന്ന ചിത്രത്തിൽ അഭിനയിച്ചതിലൂടെ മലയാളികൾക്കെ ഏറെ പ്രിയങ്കരിയായ ബാലതാരമായി എസ്തർ മാറിയിരുന്നു.പിന്നീട ഒട്ടേറെ വേഷങ്ങളിൽ എസ്തേറിനെ നമ്മൾ കണ്ടു.ഇപ്പോൾ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണ് എസ്തർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here