ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന പിണ്ടി സൂപ്പ്

ഈ കോവിഡ്കാലത്ത് വളരെ വ്യത്യസ്തമായ രുചികളിലൂടെ ഒന്ന് കടന്ന് പോകാം.ഒരു രുചികരമായ നാടൻ സൂപ് പരിചയപ്പെടാം.

വാഴപ്പിണ്ടി സൂപ്പ്
ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്ന സൂപ്പാണിത്
ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഉണ്ണിപിണ്ടി സൂപ്പ് വ ളരെ പോഷകാംശമുള്ള ഒന്നാണ്.

ആവശ്യമുള്ളത്

1)വാഴപ്പിണ്ടി

2)ഉപ്പ്

3)ഓട്സ് പൊടിച്ചത്

4)കുരുമുളക് പൊടി

5)നെയ്യ്

6)ചെറിയ ഉള്ളി

തയ്യാറാക്കുന്ന വിധം

1.ആദ്യം വാഴപ്പിണ്ടി വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.

2.നന്നായി അരച്ചതിനു ശേഷം അത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.

3.അരിച്ചെടുത്ത വെള്ളം ഒരു പത്രത്തിലേക്ക് മാറ്റി അത് നന്നായി തിളപ്പിക്കുക.

4.തിളച്ചു വരുബോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഉപ്പിട്ട് തിളപ്പിച്ച വാഴപ്പിണ്ടി വെള്ളത്തിലേക്ക് ആവശ്യത്തിന് ഓട്സ് പൊടിച്ചത് ചേർത്ത് ഇളക്കുക.

5.നന്നായി ഇളക്കി ഓട്സ് പൊടി അലിഞ്ഞതിനുശേഷം തീ ഓഫ് ആക്കി അതിലേക്ക് എരുവിന് ആവശ്യമായ കുരുമുളകുപൊടി ചേർത്ത് മാറ്റി വെക്കുക.

6.ഇനി വേറെ ഒരു പാത്രത്തിൽ അൽപം നെയ്യ് ചൂടാക്കുക. ചൂടായ നെയ്യ്ലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാവുന്നതുവരെ മൂപ്പിച്ച് അത് സൂപ്പിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക.

നമ്മുടെ സ്വാദിഷ്ഠമായ ഉണ്ണിപിണ്ടി സൂപ്പ് തയ്യാർ.
Ravishankar Pattambi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News