നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് നരെയ്ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബിനെതിരേ കൊല്‍ക്കത്ത രണ്ട് റണ്‍സിന്റെ ആവേശ വിജയം സ്വന്തമാക്കിയതില്‍ നിര്‍ണായകമായ ബൗളര്‍മാരില്‍ ഒരാളാണ് നരെയ്ന്‍.

ഓണ്‍ ഫീല്‍ഡ് അമ്പയറാണ് നരെയ്ന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരിക്കല്‍ കൂടി താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വിലക്ക് ലഭിക്കും. ബിസിസിഐയുടെ പരിശോധനാസമിതിയുടെ അനുമതി ലഭിച്ച ശേഷമേ പിന്നീട് നരെയ്‌ന് പന്തെറിയാനാകൂ.

കരിയറില്‍ നേരത്തേയും ബൗളിങ് ആക്ഷന്റെ പേരില്‍ നരെയ്ന്‍ നടപടികള്‍ നേരിട്ടിട്ടുണ്ട്. 2014-ല്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്കിടെ രണ്ടു തവണ സംശയനിഴലിലായ താരത്തിന് 2015-ലെ ലോകകപ്പ് നഷ്ടമായിരുന്നു. 2018-ല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടേയും ബൗളിങ് ആക്ഷന്‍ സംശയ നിഴലിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News