വിലക്ക് ലംഘിച്ച് കൊല്ലത്ത് ബോട്ടുകൾ കടലിൽ; നടപടി ശക്തമാക്കി മറൈൻ എൻഫോഴ്സ്മെന്റ്

കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് കടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾക്കെതിരെ നടപടി ശക്തമാക്കി മറൈൻ എൻഫോഴ്സ്മെന്റ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ച ശേഷം കടലിൽ പോയ 50 തോളം ബോട്ടുകൾ ഇപ്പോഴും കടലിൽ മത്സ്യബന്ധനം നടത്തുന്നു.

കൊല്ലം അരവിളകടവിൽ നിന്ന് വിലക്ക് ലംഘിച്ച് കടലിൽ മത്സ്യബന്ധനം നടത്തിയ ശേഷം ഇരുട്ടിന്റെ മറവിൽ മടങിയെത്തിയ ആൻമരിയാ ബോട്ടിനെ നാട്ടുകാർ തടയുന്ന ദൃശ്യങളാണിത്. വൻകിട ബോട്ടുടമകൾ നടത്തിയ നിയമം ലംഘനത്തിന്റെ തെളിവ്. നീതി നിഷേധത്തിനെതിരെ ആയിരുന്നു പ്രതിഷേധം.

കൊവിഡ് മാനദണ്ഡങൾ ലംഘനത്തിന്റെ സാക്ഷ്യം. കൊവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് പെടാപാടുപെടുമ്പോഴാണ് ചില ബോട്ടുടമകൾ സംഘടനാ നേതാക്കന്മാരുൾപ്പടെ വിലക്ക് ലംഘിച്ച് അവരുടെ ബോട്ടുകളെ കടലിൽ മത്സ്യബന്ധനത്തിനയച്ചത്.

കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ശക്തികുളങര നീണ്ടകര ഹാർബർ അടക്കുകയും ഇവിടെ നിന്ന് കടലിൽ പോകുന്നത് തടയുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ കടലിൽ കിടക്കുന്ന ബോട്ടുകളെ പിഴയിൽ നിന്ന് രക്ഷപെടുത്താൻ ഒരു വിഭാഗം ബോട്ടുടമകൾ ശക്തികുളങര ഹാർബറിനുള്ളിൽ 144 ലംഘിച്ച് യോഗം ചേർന്നു.

അതേ സമയം ഉടൻ ശക്തികുളങര,നീണ്ടകര ഹാർബർ തുറക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് ചെറുകിട ബോട്ടുടമകൾ.നിയമ ലംഘകരുടെ സമ്മർദ്ദത്തിനു വഴങി ഹാർബർ തുറന്നാൽ പ്രതിരോധിക്കാനാണ് അവരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News