ഹാഥ്റസ് പെൺകുട്ടിയുടെ വീട് സന്ദർശനം യു പി പോലീസ് മുടക്കിയെന്ന് ഇടത് എംപിമാർ

ഹാഥ്റസ് പെൺകുട്ടിയുടെ വീട് സന്ദർശനം യു പി പോലീസ് മുടക്കിയെന്ന് ഇടത് എംപിമാർ. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാൽ കുടുംബത്തെ ഇന്ന് ലക്‌നൗവിലേക്ക് കൊണ്ടു പോകും. അതിനാൽ സന്ദർശനം വേണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു.

എന്നാൽ രാവിലെ ലക്‌നൗവിലേക്ക് കൊണ്ടുപോവുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നില്ല. നാളെ പുലർച്ചെ മാത്രമാണ് കൊണ്ടുപോവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ രീതിയിൽ തെറ്റിദ്ധരിപ്പിക്കുകയാണ് പോലീസ് ചെയ്തത്.

ഇതിന്റെ ഭാഗമായാണ് സന്ദർശനം റദ്ദാക്കേണ്ടി വന്നതെന്ന് എം പി മാർ വ്യക്തമാക്കി. പൊതു ശ്രദ്ധയിൽ നിന്ന് കുടുംബത്തെ അകറ്റാനാണ് ശ്രമം. സന്ദർശനം മുടക്കിയത് അതിന്റെ കൂടി ഭാഗമാണെന്നും എം പി മാർ ആരോപിച്ചു. കുടുംബത്തെ മറ്റൊരു ദിവസം സന്ദർശിക്കുന്നത് ആലോചിക്കുമെന്നും എം പി മാർ പറഞ്ഞു.

അതേസമയം സത്യത്തെ വിലക്കാനുള്ള സർക്കാരിന്റെ പരക്കം പാച്ചിലാണ് ഇന്ന് കണ്ടതെന്ന് ബിനോയ്‌ വിശ്വം എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here