എന്‍.ഐ.എ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കുക: നരേന്ദ്ര മോദിക്ക് കെ.കെ.രാഗേഷ് എം.പിയുടെ കത്ത്

എന്‍.ഐ.എ.അറസ്റ്റ് ചെയ്ത വന്ദ്യവയോധികനും സാമൂഹ്യ പ്രവര്‍ത്തകനും വൈദികനുമായിട്ടുള്ള 84 വയസ്സുള്ള ഫാദര്‍: സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് കെ.കെ.രാഗേഷ് എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ദളിതര്‍ക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ചു വരികയാണ് സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഈ വിഭാഗക്കാരുടെ ഭൂമി അവകാശം വനവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയെയാണ് പാതിരാത്രിയില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നേരത്തെ ചോദ്യം ചെയ്യലിന് അദ്ദേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി സഹകരിച്ചിട്ടുള്ളതാണ്. ഭൂമി ഏറ്റെടുത്ത് കൊണ്ട് പ്രകൃതി വിഭവങ്ങള്‍ കൊള്ള ചെയ്ത് കൊണ്ട് ദളിത് നിവാസികള്‍ക്കെതിരെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കള്‍ക്കെതിരെയാണ് സ്വാമി സമരം നയിക്കുന്നത്.കേന്ദ്ര ഗവണ്‍മെന്റും NDA നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റും ജനാധിപത്യ ധ്വംസനമാണ് നടത്തുന്നത്.ഇതിനെതിരെ ശബ്ദിച്ച 3000 ത്തോളം പേറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.ഇതില്‍ പലരെയും കാണാനില്ല. ഇവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്വാമി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് രാജ് എക്സ്റ്റന്‍ഷന്‍സ് ടു ഷെഡൂള്‍ഡ് ഏരിയ ആക്ട് 1996 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരക്കണക്കിന് ദളിതരെ ബാധിക്കുന്ന പ്രശ്‌നത്തിന്‍മേലുള്ള സമരം. കേന്ദ്രവും ഝാര്‍ഖണ്ട് സംസ്ഥാനവും മനുഷ്യാവകാശ പ്രവര്‍ത്തകരെയും, സാമൂഹ്യ പ്രവര്‍ത്തകരെയും ദ്രോഹിക്കുന്നത് നിര്‍ത്തണം. സമാധാന പരമായും ജനാധിപത്യപരമായും സമരം നടത്തുന്നവരെ ജയിലിലടക്കുന്നത് ലജ്ജാകരമാണ്.

സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുന്നവരെ ഗൂഡാലോചന നടത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അര്‍ബ്ബന്‍ നക്‌സല്‍ എന്ന മുദ്ര കുത്തുകയും ജയിലറയിലേക്ക് പറഞ്ഞയക്കുകയുമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.

സീനിയര്‍ പ്രൊഫസറും എഴുത്തുകാരനുമായ ആനന്ദ് ടെല്‍ടുമ്പ്‌ഡെ, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റഡ് പ്രൊഫസറും അക്കാദമി അവകാശ പോരാട്ടങ്ങളിലെ സ്ഥിരസാന്നിധ്യവുമായ ഹാനിബാബു, പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയ ആസാമിലെ ഹിരണ്‍ ഗോഹെയിന്‍ എന്നിവര്‍ക്കെതിരെയും നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുകയാണ്.

ജനാധിപത്യപരമായി ശബ്ദിക്കുന്നവരെ ശിക്ഷിക്കുന്നത് ഉടന്‍ നിറുത്തണം. അകാരണമായി അറസ്റ്റ് ചെയ്ത എന്‍.ഐ.എ കസ്റ്റഡിയില്‍ വെച്ചിട്ടുള്ള സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കുന്നതിന് കേന്ദ്രം തയ്യാറാവണമെന്ന് എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News