നിവിന് പിറന്നാള്‍ സമ്മാനവുമായി ‘പടവെട്ട്’ ടീം; ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

മലയാളികളുടെ പ്രിയനായകൻ നിവിൻ പോളിയുടെ ജന്മദിനമാണ് ഇന്ന്. നിവിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് ‘പടവെട്ട്’ ടീം.

ചിത്രത്തിന്റെ ലൊക്കേഷനിലെ പല രസകരമായ സംഭവങ്ങളും കോർത്തിണക്കിയുള്ള ഒരു വീഡിയോയാണ് നിവിന്‍റെ പിറന്നാ‍ള്‍ ദിനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.

View this post on Instagram

A Glimpses Of Padavettu.. Digital promos : Emoji productions @padavettumovie @nivinpaulyactor @sunnywayn @liju_krishna @manju.warrier @officialaditibalan @_bibinpaul @govind_vasantha @deepakdmenon @shafique_mohamed_ali @subhaashkarun @renganaath @masharhamsa @ronexxavier4103 @javedchempu @shanishaki @bijith_dharmadam @vishakhbabu @mindsteinstudios @oldmonksdesign #Padavettu #PadavettuMovie #PadavettuMovieOfficial #SunnyWayneProductions #NewSuryaFilms #NivinPauly #LijuKrishna #ManjuWarrier #BibinPaul #AdithiBalan #ShineTomChacko #DeepakDMenon #GovindVasantha #ShafiqueMuhammedAli #SubhashKarun #RanganathRavee #RonexXavier #MasharHamsa #AnwarAli #ShaniShaki #BijithDharmadam #JavedChempu #ShafeekAsees #Mindstein #OldMonks #MalayalamMovie

A post shared by Padavettu Movie (@padavettumovie) on

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. മാസ്സ് ലുക്കിലാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ.

എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ്‌ ചെമ്പാണ് പ്രൊഡക്‌ഷന്‍ കൺട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്.

നിവിന് ജന്മദിനാശംസകളുമായി നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഗീതു മോഹൻദാസ്, മോഹൻലാൽ, പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, പൂർണിമ, കുഞ്ചാക്കോ ബോബന്‍, അജുവർഗീസ്, സണ്ണി വെയ്ന്‍, രമേഷ് പിഷാരടി, തുടങ്ങിയവരെല്ലാം നിവിന് ആശംസകൾ നേർന്നു.

View this post on Instagram

Happy Birthday Champ✨ #stayblessed !!

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here