ഒരു മതവും ദൈവവും ജനങ്ങളുടെ ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പറയുന്നില്ല: കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍

രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍.

ഉത്സവ സമയത്ത് ജനങ്ങള്‍ കൊവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അപകടകരമായ രീതിയില്‍ കൊവിഡ് വീണ്ടും ഭീഷണി ഉയര്‍ത്താന്‍ ഇടയാകുമെന്നും മന്ത്രി പറഞ്ഞു.

ഒരു മതവും ദൈവവും ജനങ്ങളുടെ ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പറയുന്നില്ല എന്നതാണ് സത്യമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ദൈവത്തെ ആരാധിക്കാന്‍ പൂജാ പന്തല്‍ വേണമെന്ന് ഒരു ദൈവവും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ വീടുകളില്‍ തന്നെ ഉത്സവങ്ങള്‍ ആഘോഷിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂജാ പന്തലില്‍ പോയിരിക്കണമെന്നോ അന്നദാനം കഴിക്കണമെന്നോ നിര്‍ബന്ധമില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്നും അതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News