അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞത് കുറെ കാലത്തെ വേദനയായിരുന്നു എന്ന് സുരാജ്‌ ;

തിരുവനന്തപുരം ശൈലിയിൽ ഡയലോഗ് പറയുന്ന ആളെന്ന നിലയിൽ ഏറ്റവും പരിചയം നമുക്കെല്ലാവർക്കും സുരാജ് വെഞ്ഞാറമൂടിനെയാണ്.മമ്മൂട്ടിയുടെ ഹിറ്റായ രാജമാണിക്യത്തിൽ സുരാജിന്റെ സഹായത്താലാണ് മമ്മൂട്ടി തിരുവനന്തപുരം ഭാഷ വശമാക്കിയത് എന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

സുരാജിന്റെ സ്റ്റേജ് ഷോയിലും തിരുവനന്തപുരം സ്റ്റൈൽ പലപ്പോഴും കൈയ്യടി നേടിയിട്ടുണ്ട് .പക്ഷെ കുറെ നാൾ കഴിഞ്ഞപ്പോൾ കൈയ്യടിച്ച ആളുകൾ തെന്നെ കുറ്റം പറഞ്ഞ കാര്യം സുരാജ്‌ ഓർമിച്ചെടുക്കുകയാണ് കൈരളി ടീ വിയുടെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിൽ. ഒരു സിനിമയിൽ തിരുവനന്തപുരം ശൈലി ഡയലോഗ് ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാൻ തുടങ്ങി. ഒരു ഇന്റർവ്യൂന് പോയാൽ പോലും തിരുവനന്തപുരം ഡയലോഗ് പറയാൻ പറയും .അവസാനം സുരാജ്‌ തന്നെ പലരോടും “നമുക്കൊന്ന് മാറ്റിപിടിച്ചാലോ “എന്ന് ചോദിച്ചിട്ടുണ്ട് എന്നും പറയുന്നു .എന്നാൽ ആളുകൾ അത് നന്നായി ആസ്വദിച്ചിരുന്നു .പലപ്പോഴും മറ്റു ജില്ലക്കാർ പോലും വളരെ നന്നായി തിരുവനന്തപുരം സ്ലാങ് പറയും എന്നവസ്ഥ വന്നു .ഇത് പറയുമ്പോൾ സുരാജിന്റെ മുഖത്ത് സന്തോഷം കാണാം .പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയിൽ ആളുകൾ പെരുമാറിയത് വളരെയധികം വേദന ഉണ്ടാക്കി എന്നാണ് സുരാജ്‌ പറയുന്നത്. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞത് കുറെ കാലത്തെ വേദനയായിരുന്നു എന്ന് സുരാജ്‌ തുറന്നു പറയുന്നുണ്ട്.ജഗതിശ്രീകുമാർ എന്ന നടനൊക്കെ ഒരുപാട് വ്യത്യസ്ത വേഷങ്ങൾ കിട്ടിയിരുന്നു .അത്തരം വേഷങ്ങൾ കിട്ടിയാൽ ഭംഗിയാക്കാൻ കഴിയും എന്ന ആത്മവിശ്വസം സുരാജ്‌ പങ്കുവെക്കുമ്പോൾ തന്നെ ജഗതി എന്ന നടൻ നൽകിയ വലിയ സൗഭാഗ്യത്തെയും സുരാജ്‌ ഓർക്കുന്നുണ്ട് .സിനിമ ഒന്നുമില്ലാതെ അലഞ്ഞു നടന്ന സമയത്താണ് മായാവി എന്ന ചിത്രത്തിലെ വേഷം ഹിറ്റ് ആകുന്നത്. മായാവിയില്‍ നന്നായി അഭിനയിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇന്നിവിടെഎത്താൻ കഴിഞ്ഞതെന്നും സുരാജ്‌ പറയുന്നു.

ഇന്റർവ്യൂയിൽ സുരാജ് പറഞ്ഞ പോലെ നല്ല കഥാപാത്രങ്ങൾ സുരാജിനെ തേടി വരികയും ,ആ കഥാപാത്രങ്ങളോട് നീതി പുലർത്താൻ സുരാജിന് കഴിയുകയും ചെയ്തു.ആൻഡ്രോയിഡ് കുഞ്ഞപ്പൻ ,ഫൈനൽസ്,തൊണ്ടിമുതൽ,ആക്ഷൻ ഹീറോ ബിജു ,ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഈ അഭിമുഖത്തിനുശേഷം സുരാജ് ചെയ്തവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News