ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരി: പ്രിയ പ്രകാശ് വാര്യര്‍

അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നടി യാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യമലരായ പൂവി ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.ഒറ്റ ഗാനം കൊണ്ട് പ്രിയ വാര്യർ എല്ലാവരുടെയും പ്രിയങ്കരിയായി മാറി .അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം അരങ്ങേറ്റം കുറിച്ചിരുന്നു താരം.  ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവെച്ചിരിക്കുന്നത്.


ലെഹങ്ക ധരിച്ചുളള ഗ്ലാമറസ് ചിത്രങ്ങളാണ് നടിയുടെതായി വന്നിരിക്കുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് നടി ചിത്രങ്ങളിലുളളത്.


പ്രിയ വാര്യരുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.


ഇന്‍സ്റ്റഗ്രാമില്‍ ഏഴ് മില്യണിലധികം ഫോളോവേഴ്സുളള താരം കൂടിയാണ് പ്രിയ. ഇടയ്ക്കിടെ തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഓണം സമയത്തും നടിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

മലയാളത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തൊന്നുകാരിയാണ് പ്രിയയുടെ പുതിയ സിനിമ. സിനിമകള്‍ക്കൊപ്പം മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം. നിരവധി കമ്ബനികളുടെ പരസ്യങ്ങളിലെല്ലാം പ്രിയ വാര്യരും പ്രത്യക്ഷപ്പെട്ടിരുന്നു.

മലയാളി സംവിധായകന്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് ചിത്രം വിഷ്ണു പ്രിയയും നടിയുടെ പുതിയ ചിത്രമാണ്. ശ്രേയ്‌സ് മഞ്ജു നായകനാവുന്ന കന്നഡ ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഇടയ്ക്ക് ഗായികയായും പ്രിയ വാര്യര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. രജിഷ വിജയന്‍ നായികയായ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മുന്‍പ് പ്രിയ പാടിയത്. കൈലാസ് മേനോന്റെ സംഗീതത്തില്‍ പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News