സൗദിയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കുവൈറ്റിൽ 548 പുതിയ രോഗികള്‍

സൗദി അറേബ്യയിൽ ഞായറാഴ്ച 323 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 339,267 ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് 25 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5043 ആയും ഉയർന്നു.

പുതിയ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 64. റിയാദ് 27, ഹുഫൂഫ് 21, ബൽജുറഷി 18, ഹാഇൽ 17, ജീസാൻ 13, അബഹ 8, ദമ്മാം 8, മക്ക 8, അറാർ 8, ബുറൈദ 7, ജുബൈൽ 7, ദഹ്റാൻ 7, മുബറസ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ കൊവിഡ് കേസുകൾ.

ഇന്ന് 593 പേർക്ക് കൂടി കൊവിഡ് മുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 325,330 ആയി ഉയർന്നു. 8894 ആക്ടീവ് കേസുകളാണ് നിലവിൽ സൗദി അറേബ്യയിലുള്ളത്. അതിൽ 826 പേരുടെ നില ഗുരുതരമാണ്.

അതേസമയം കുവൈറ്റിലിന്ന് 548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 111,116 ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച 546 പേർ കൂടി രോഗമുക്തി നേടിയതോടെ, കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 103,268 ആയിട്ടുണ്ട്.

ഇന്ന് കുവൈറ്റിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് മരണസംഖ്യ 658 ആയി. 7190 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ 140 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2717 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News