‘നിവിനേ, പൊറോട്ട തീർന്നു പോയതിലുള്ള വിഷമം എനിക്ക് മനസ്സിലാവൂടാ!’;പ‍ഴയകാല ചിത്രം പങ്കുവച്ച് സിജു വിൽസൺ

മലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്ന തിരക്കിലാണ് സുഹൃത്തുക്കളും ആരാധകരും. നിവിന് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയത്. എന്നാല്‍ കൂട്ടത്തിൽ ഏറെ രസകരമായൊരു ജന്മദിനാശംസ നേര്‍ന്നിരിക്കുകയാണ് നിവിന്‍റെ സുഹൃത്തും നടനുമായ സിജു വിൽസൺ.

സന്തോഷ ജന്മദിനം നിവിനേ, പൊറോട്ട തീർന്നു പോയതിലുള്ള വിഷമം എനിക്ക് മനസ്സിലാവൂടാ!!!! നൻപൻ ടാ!! ഗുഡ് ഓള്‍ മെമ്മറീസ് എന്ന് കുറിച്ചുകൊണ്ടാണ് 19 വര്‍ഷം മുമ്പുള്ളൊരു ചിത്രം സിജു സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സിജു വിൽസൺ, അൽഫോൻസ് പുത്രൻ, ഷറഫുദ്ദീൻ തുടങ്ങിയവരുമായി ഏറെ നാളത്തെ സൗഹൃദമാണ് നിവിനുള്ളത്. ഒരുമിച്ച് പഠിച്ചിരുന്ന കാലത്തെ ഒരു ചിത്രമാണ് സിജു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ആലുവയിൽ 1984 ഒക്ടോബർ 11ന് പോളി-ത്രേസ്യാമ്മ, ദമ്പതികളുടെ മകനായി ജനിച്ച നിവിൻ രാജഗിരി ഹൈസ്കൂളിൽ നിന്നാണ് വിദ്യാഭാസം പൂർത്തിയാക്കിയത്. ഫെഡറൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുദം നേടിയ ശേഷം ബാംഗ്ലൂർ ഇൻപോസിസ്സിൽ ഒരു വർഷം ജോലി ചെയ്ത ശേഷമാണ് നിവിൻ സിനിമാലോകത്തേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ”മലർവാടി ആർട്സ് ക്ലബ്ബ്” എന്ന സിനിമയുടെ ഭാഗമായിട്ടായിരുന്നു നിവിന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News