ഗോപി സുന്ദർ വാക്കുപാലിച്ചു: ഇമ്രാൻ ഖാന്‍റെ ശബ്ദത്തില്‍ ആ ഗാനം കേള്‍ക്കാം

റിയാലിറ്റി ഷോ താരം ഇമ്രാൻ ഖാന് സംഗീത സംവിധായകൻ ഗോപി സുന്ദർ വാഗ്ദാനം ചെയ്ത സംഗീതമേ.. എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണനാണ് ഗാനം രചിച്ചിരിക്കുന്നത്.പാട്ടിന്റെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും ഇമ്രാനാണ്. ഗോപി സുന്ദർ തന്നെയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമറ്റോഗ്രഫി, എഡിറ്റ്- അനന്തു കൈപ്പള്ളി.

അടുത്തിടെ ഇമ്രാൻ ഖാനെ ഗോപി സുന്ദർ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇമ്രാന്റെ ഓട്ടോയിൽ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തന്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാൻസ് നൽകുകയും ചെയ്താണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ താരമായത്. ഈ വിഡിയോ ഗോപി സുന്ദർ തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here