ട്രംപിന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായി; ട്രംപിന്‍റെ കടുത്ത ആരാധകന്‍ മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായിരുന്ന തെലുങ്കാന സ്വദേശി ബുസ്സ കൃഷ്ണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ട്രംപിന് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ കടത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ പറയുന്നത്.

രാവിലെ എ‍ഴുന്നേറ്റ ശേഷം ചായ കുടിച്ച ബുസ്സ കൃഷ്ണ തളര്‍ന്നു വീ‍ഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ട്രംപിന് കൊവിഡ് ബാധിച്ച ശേഷം ഇയാള്‍ ശരിയായി ഭക്ഷണം പോലും കഴിക്കാറില്ലായിരുന്നെന്നാണ് ഇദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ പറയുന്നത്.

ട്രംപിന്റെ കടുത്ത ആരാധകനായ ബുസ്സ കൃഷ്ണ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നാലു വര്‍ഷം മുമ്പ് തന്റെ സ്വപ്‌നത്തില്‍ ഒരിക്കല്‍ ട്രംപിനെ കണ്ടതിനു പിന്നാലെയാണ് ഇദ്ദേഹം ആരാധകനായത്.തുടക്കത്തില്‍ വീട്ടില്‍ ട്രംപിന്റെ ഫോട്ടോകള്‍ ഒട്ടിച്ചു വെക്കുകയും ട്രംപിന്റെ മുഖമുള്ള ടീഷര്‍ട്ടുകള്‍ ധരിച്ചുമായിര്രുന്നു സുബ്ബ കൃഷ്ണ ആരാധന പ്രകടിപ്പിച്ചത്. ട്രംപിനു വേണ്ടി നിരന്തരമായി പൂജകളും വഴിപാടുകളും ബുസ്സ കൃഷ്ണ നടത്താറുണ്ടായിരുന്നു.

വീട്ടില്‍ ട്രംപിനായി ഒരു അമ്പലം തന്നെ ഇദ്ദേഹം പണിതിരുന്നു. അമ്പലത്തിലേക്കായി രണ്ട് ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ട്രംപിന്റെ ഒരു പ്രതിമയും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഒപ്പം ഒരു ഫോട്ടോ മാലയിട്ടു വിളക്കു കൊളുത്തു വീട്ടില്‍ ആരാധിക്കുന്നുണ്ട്. മാത്രമല്ല എവിടെ പോയാലും ഇദ്ദേഹം ട്രംപിന്റെ ഒരു ഫോട്ടോ കൈയ്യില്‍ കരുതുക പതിവായിരുന്നു..

ട്രംപിന് കൊവിഡ് ബാധിച്ച ശേഷം ഇദ്ദേഹം പല തവണ രോഗമുക്തി ആശംസിച്ചു കൊണ്ട് വീഡിയോകളും പങ്കു വെച്ചിരുന്നു. മിക്ക വീഡിയോകളിലും വിതുമ്പിക്കരയുന്നതും വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News