വെടിക്കെട്ട് തീര്‍ത്ത് റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും; രാജസ്ഥാന്‌ മിന്നുംജയം

അവസാന ഓവറുകളിൽ റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും നടത്തിയ വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനം രാജസ്ഥാൻ റോയൽസിന്‌ മിന്നുന്ന ജയമൊരുക്കി. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാന്റെ മൂന്നാം ജയമാണിത്‌.

ഹൈദരാബാദ്‌ അഞ്ചിന്‌ 158 റണ്ണാണെടുത്തത്‌. രാജസ്ഥാൻ ഒരു പന്ത്‌ ശേഷിക്കെ ജയം നേടി. പരാഗ്‌ (26 പന്തിൽ 42), ടെവാട്ടിയ (28 പന്തിൽ 45) എന്നിവർ പുറത്താകാതെനിന്നു. പരാഗ്‌–ടെവാട്ടിയ സഖ്യം 85 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. 12 ഓവറിൽ 5–-78 റണ്ണെന്ന നിലയിലായിരുന്നു രാജസ്ഥാൻ. സഞ്‌ജു സാംസൺ 25 പന്തിൽ 26 റണ്ണെടുത്ത്‌ പുറത്തായി.

മുൻനിരയിൽ ബെൻ സ്‌റ്റോക്‌സ്‌ (5), ജോസ്‌ ബട്‌ലർ (16), സ്‌റ്റീവൻ സ്‌മിത്ത്‌ (9) എന്നിവർ നിറംമങ്ങിയപ്പോൾ സഞ്‌ജുവും റോബിൻ ഉത്തപ്പയുമാണ്‌ (18) രക്ഷാപ്രവർത്തനം നടത്തിയത്‌. എന്നാൽ, ഇരുവരെയും മടക്കി റഷീദ്‌ ഖാൻ രാജസ്ഥാനെ വീണ്ടും തളർത്തി. തുടർന്നായിരുന്നു പരാഗ്‌–-ടെവാട്ടിയ സഖ്യത്തിന്റെ ആക്രമണം. അവസാന ഓവറിൽ ഖലീൽ അഹമ്മദിനെ സിക്‌സർ പായിച്ച്‌ പരാഗ്‌ ജയം ആഘോഷിച്ചു. രണ്ടുവീതം സിക്‌സറും ഫോറുമായിരുന്നു ഈ അസമുകാരന്റെ ഇന്നിങ്‌സിൽ. ടെവാട്ടിയ രണ്ട്‌ സിക്‌സറും നാല്‌ ഫോറും പറത്തി.

ആദ്യം ബാറ്റ്‌ ചെയ്‌ത ഹൈദരാബാദിനുവേണ്ടി മനീഷ്‌ പാണ്ഡെ (44 പന്തിൽ 54) അരസെഞ്ചുറി നേടി. ക്യാപ്‌റ്റൻ ഡേവിഡ്‌ വാർണർ 48 റണ്ണെടുത്തു.രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ്‌ 4‐162 റണ്ണെടുത്തു. ഒാപ്പണർ ശിഖർ ധവാനാണ്‌ (52 പന്തിൽ 69) ടോപ്‌ സ്‌കോറർ. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർ 33 പന്തിൽ 42 റണ്ണടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News