നിങ്ങളുടെ കുടുംബാംഗത്തിന് കൊവിഡ് ബാധിച്ചാലും ഇങ്ങനെ ആഘോഷിക്കുമോ?; മനോരമ ചീഫ് എഡിറ്റര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍റെ കുറിപ്പ്

കൊവിഡ് വ്യാപനത്തിന്‍റെ വാര്‍ത്ത നല്‍കുന്നതിനിടെ പൊലീസ് സേനയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒന്നാകെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിന്‍റെ മലപ്പുറം ചീഫ് എഡിറ്റര്‍ക്ക് തുറന്ന കത്തുമായി പൊലീസ് ഉദ്യോഗസ്ഥന്‍.

മറക്കരുത് സാര്‍. പോലീസും മനുഷ്യരാണ്. ഞങ്ങള്‍ക്കും കുടുംബമുണ്ട്. ബഹു. മനോരമ മലപ്പുറം ചീഫ് എഡിറ്റര്‍… എന്നു തുടങ്ങുന്ന കുറിപ്പ് എ‍ഴുതിയിരിക്കുന്നത് പട്ടാമ്പി എസ്എച്ച്ഒ സിദ്ധിക്കാണ്.

പീഡനക്കേസ് പ്രതിയില്‍ നിന്നും സ്‌റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് കൊവിഡ് പകര്‍ന്നു. എട്ട് പേരൊഴികെ എല്ലാവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.

Image

രാപകല്‍ ജനങ്ങളുടെ ഇടയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിനെ ഒരു മൃഗം യൂണിഫോം ഇട്ട് നില്‍ക്കുന്ന രീതിയില്‍ വര്‍ണിച്ച താങ്കളുടെ ചാതുര്യത്തിന് അഭിനന്ദനങ്ങള്‍. അങ്ങയുടെ മാതാവിനോ പിതാവിനോ കുടുംബാങ്ങങ്ങള്‍ക്കോ മക്കള്‍ക്കോ കോവിഡ് വന്നാലും ഇത് പോലെ മൃഗങ്ങളുടെ ഫോട്ടോ ഇട്ട് ആഘോഷിക്കണം. മൃഗം ഏതാണെന്ന് താങ്കള്‍ക്ക് തീരുമാനിക്കാം.

പരിഹസിക്കാം, അതിന്റേതായ സമയത്ത്. അപ്പോള്‍ ആരും പ്രതികരിക്കില്ല. ഒരല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കില്‍ നാളത്തെ പാത്രത്തില്‍ ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു സാര്‍. 1961 മുതല്‍ എന്റെ വീട്ടില്‍ മനോരമ പത്രമാണ് ഇടുന്നത്. അച്ഛന്‍ പറഞ്ഞ അറിവാണ്. എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel