ഹൈട്ടെക്കാവാനൊരുങ്ങി കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖല; ഡിജിറ്റലായി ചരിത്ര നിമിഷത്തിന്‍റെ ആഘോഷവും

കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റൊരു നാ‍ഴികക്കല്ലുകൂടി അടയാളപ്പെടുത്താനൊരുങ്ങുകയാണ് ഇന്ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വല്‍കൃത പൊതുവിദ്യാഭ്യാസ സംസ്ഥാനമെന്ന പദവിയിലേക്കാണ് കേരളം കാലൂന്നുന്നത്.

പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിതന്നെ നേരത്തെ പറഞ്ഞതുപോലൊ പൊതുവിദ്യാലയങ്ങള്‍ നാടിന്‍റെയാകെ സ്വത്താണ് അതുകൊണ്ടുതന്നെ പൊതുവിദ്യാലയങ്ങളുടെ പുരോഗതി നാടിന്‍റെ ആഘോഷമാണ് അത്തരത്തില്‍ നാടാകെ ആഘോഷമാക്കി നടത്തേണ്ടുന്ന ഒരു പ്രഖ്യാപനത്തിനാണ് കേരളം കാതോര്‍ക്കുന്നത്.

എന്നാല്‍ കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലാണ് അതുകൊണ്ടുതന്നെ ആഘോഷവും ഓണ്‍ലൈനിലാണ്. പ്രാഥമിക വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ കേരളത്തിന്‍റെ പൊതുവിദ്യാലയ മേഖലയാകെ ഡിജിറ്റലാവുന്ന ചരിത്ര നിമിഷം ഫെയ്സ്ബുക്ക് ഫ്രെയിം വ‍ഴി പ്രചാരണം നല്‍കിയാണ് സോഷ്യല്‍ മീഡിയ ആഘോഷുക്കുന്നത്.

നിരവധി പേരാണ് ഇതിനോടകം തന്നെ ‘എന്‍റെ സ്കൂള്‍ എന്‍റെ അഭിമാനം’ എന്ന മുദ്രാവാക്യമുള്ള ഫെയ്സ്ബുക്ക് ഫ്രെയിം സ്വന്തം പ്രൊഫൈല്‍ ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരും ഫ്രെയിം സ്വന്തം ഫെയ്സ്ബുക്ക് പേജ് വ‍ഴി പങ്കുവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News