റെക്കോര്‍ഡുകളുടെ രാജകുമാരന്‍; കളിമണ്‍ കോര്‍ട്ടില്‍ റെക്കോര്‍ഡ് പെയ്യിച്ച് കാളക്കൂറ്റന്‍റെ നാട്ടുകാരന്‍

ഫ്രഞ്ച് ഓപ്പണ്‍ പരുഷ വിഭാഗത്തിലെ ഫൈനല്‍ മത്സരം ഓരോ നിമിഷവും പുതിയ റെക്കോര്‍ഡുകള്‍ കൂടി പിറന്ന മത്സരമായിരുന്നു. അധുനിക ടെന്നീസിലെ അതികായരെന്ന് വിശേഷിപ്പിക്കുന്ന രണ്ടുപേരുടെ മത്സരം അക്ഷരാര്‍ഥത്തില്‍ ഏകപക്ഷീയമൂവുകയായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തെ കുറിച്ച് എംഎ ബേബി എ‍ഴുതിയ കുറിപ്പ്.

റാഫേൽ നദാൽ ടെന്നീസ് കോർട്ടിൽ ചരിത്രം രചിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തവണ ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് വിജയിയായപ്പോൾ എത്രറിക്കോർഡുകളാണ്?

ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ളാം ചാമ്പ്യൻഷിപ്പുകൾ എന്ന നേട്ടം ഏറ്റവും മുഖ്യം. 20 എണ്ണം എന്ന ആ റിക്കോർഡിൽ ഫെഡറർ ഒറ്റക്കായിരുന്നു .സ്വന്തം കൂട്ടുകാരനായ ഫെഡറർ ആ കൊടുമുടിയിൽ ഒറ്റക്ക് അനുഭവിക്കുന്നഏകാന്തതക്ക് ശമനമായി അവിടെകൂട്ടിന് നദാൽ ഒപ്പമെത്തിയിരിക്കുന്നു!ഫെഡറർ ട്വീറ്റിൽ കളിക്കളത്തിലെ മാന്യനായ തന്റെ ഏറ്റവും വലിയ എതിരാളിയെ അഭിനന്ദിച്ചു.

രണ്ടാമത്തെ റിക്കാർഡ് ഒരു ഗ്രാൻസ്ളാം കിരീടം 13 തവണ സ്വന്തമാക്കുക എന്നതാണ്. മൂന്നാമത്തേത് ഇവിടെ ഫൈനലിൽ എത്തിയ (13) സന്ദർഭങ്ങളിലൊക്കെ കിരീടംചൂടി എന്നത്. ഇതുതന്നെ ഇവിടെ സെമിഫൈനൽ റിക്കാർഡും. അതിനുപുറമെയാണ് റോളന്റ്ഗാരോസിലെ 100-)o വിജയം എന്നത്!
ഫൈനലിൽ പരാജിതൻ ആദ്യസെറ്റ് ബേഗൽ പോയിന്റ് വ്യത്യാസത്തിൽ ആണ് (6-0) പരാജയപ്പട്ടത്. അതാകട്ടെ ലോക ഒന്നാംനമ്പർ താരം!

സ്കോർ ഏകപക്ഷീയമാണെങ്കിലും (6-0,6-2,7-5)കളി ആസ്വാദ്യമായിരുന്നു. പരസ്പരം പരീക്ഷിക്കുന്നതിൽ അപാരമായ പാടവമാണ് ഇരുവരുംപുറത്തെടുത്തത്.
എന്റെ ദുഃഖം നെറ്റിന്റെ ഒരുവശത്ത് ഫെഡറർ ഉണ്ടായില്ല എന്നതുമാത്രം! ജോക്കോവിക്കിന് കാര്യമായി നദാലിനെ വിഷമിപ്പിക്കാനായത് മൂന്നാം സെറ്റിൽ മാത്രമായിരുന്നു. മേൽക്കൂര മറച്ച് ഇവിടെനടന്ന ആദ്യഫൈനൽ ജയിച്ചത് നദാലാണെന്നും വേണമെങ്കിലൊരു റിക്കാർഡ് കൂട്ടിച്ചേർക്കാം.
ഫൈനൽവരെ ജോക്കോവിക്ക് വിജയകരമായി ആശ്രയിച്ച അടവ് ഉചിതസന്ദർഭങ്ങളിലെ ഡ്രോപ്പ് ഷോട്ടുകളായിരുന്നു.

അത് നേരിടാനുള്ള നല്ല പരിശീലനവും കഴിഞ്ഞാണ് നദാലെത്തിയത് എന്ന് കളിയുടെ ഗതിയിൽ വ്യക്തമായിരുന്നു. ജോക്കോവിക്കാകട്ടെ ബദൽ പദ്ധതികളൊന്നും കരുതിയതായും കണ്ടില്ല. മുമ്പ് രണ്ടുതവണ മാത്രമാണ് എന്റ ഓർമയിൽ ക്വാർട്ടർഫൈനൽ ഘട്ടത്തിൽ നദാൽ , റോളന്റ് ഗാരോസിൽ പരാജയമടഞ്ഞിട്ടുള്ളത്. ആ രണ്ട് തവണയും നദാലിനെതിരേ ജയിച്ചവരെ ഫൈനലിൽ തോല്പിച്ച് കപ്പിൽമുത്തമിടാൻ ഓരോ സ്വിസ്സ്താരങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. റോജർഫെഡറർ സോഡർലിംഗിനേയും സ്റ്റാൻ വാവ്റിങ്ക ജോക്കോവിക്കിനേയും!നദാൽ പരിക്കുമൂലം കളിക്കാതിരുന്ന വർഷമാണ് ആന്റി മറേയെ തോൽപ്പിച്ച്ജോക്കോവിക്ക് ഫ്രഞ്ച് ഓപ്പണിൽ ഒരേയൊരുവട്ടം മുമ്പ് മുത്തമിട്ടത്. എന്റെ പ്രിയകളിക്കാരൻ റോജർ ഫെഡറർക്ക് സ്ഥിരമായി കടുത്ത വെല്ലുവിളി ഉയർത്തുകയും കുടുതൽ മൽസരങ്ങളിൽ കളിക്കളത്തിലെ കവിതയെ തോൽപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കളിക്കളത്തിലെ കരുത്തിന്റെ നിത്യപ്രതീകമായ പ്രിയപ്പെട്ടനദാൽ ,താങ്കൾക്ക് അനുമോദനങ്ങൾ.

https://www.facebook.com/m.a.babyofficial/posts/3443943992354202

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News